Month: February 2021
-
Lead News
കോവിഡ് ബാധിച്ച് മരിച്ചത് 162 ഡോക്ടർമാർ എന്ന് സർക്കാർ, 734 എന്ന് തിരുത്തി ഐ എം എ
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 162 ഡോക്ടർമാർ എന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് ഉന്നതാധികാരസമിതിയുടെ കാര്യങ്ങൾ പരിശോധിച്ച് കൃത്യമായ ഡാറ്റ പുറത്തു വിടണമെന്ന് ഐഎംഎ അഭ്യർത്ഥിച്ചു. മരണമടഞ്ഞവർക്ക് വേണ്ട ആദരം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയാണ് പാർലമെന്റിൽ ആരോഗ്യ പ്രവർത്തകരുടെ കണക്ക് അവതരിപ്പിച്ചത്. 162 ഡോക്ടർമാർ, 107 നേഴ്സുമാർ, 44 ആശാവർക്കർമാർ എന്നിവരാണ് കോവിഡ് പ്രതിരോധ യുദ്ധത്തിൽ മരണത്തിന് കീഴടങ്ങിയത് എന്നാണ് ആരോഗ്യ സഹമന്ത്രി സഭയെ അറിയിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ ഈ കണക്ക് ഐഎംഎ തയ്യാറാക്കിയ കണക്കുമായി ഒത്തു പോകുന്നില്ലെന്ന് കാണിച്ച് ഐഎംഎ പ്രസിഡന്റ് ജെ എ ജയലാൽ ആരോഗ്യ സഹമന്ത്രിയ്ക്ക് കത്തയച്ചു. 736 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മരിച്ച 25 ഡോക്ടർമാർ 35 വയസിൽ താഴെയുള്ളവരാണ് എന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.
Read More » -
LIFE
ഒരു ആടിനെ വായ്പയായി നൽകും, നാല് ആട്ടിൻ കുട്ടികൾ വായ്പാ തിരിച്ചടവ്
കാർഷിക രംഗം ആകെ പ്രതിസന്ധിയിലാണ്. പ്രാഥമിക മൂലധനം പോലും ഇല്ലാത്തതിനാൽ കർഷകർ വളരെയേറെ ദുരിതത്തിലും ആണ്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ” ആട് ബാങ്ക്” “ഖർഖേഡ ആട് ബാങ്ക്” എന്നാണ് ഈ പുതിയ സംരംഭത്തിന് പേര്. സാങ്വി മോഹാഡി ജില്ലയിൽ ആണ് സംരംഭം തുടങ്ങിയിരിക്കുന്നത്. കൃഷിയിൽ ബിരുദമുള്ള 52 കാരനായ നരേഷ് ദേശ്മുഖ് ആണ് ഈ പരീക്ഷണത്തിന് തുടക്കമിട്ടത്. 2018 ജൂലൈയിലാണ് ആട് ബാങ്ക് നിലവിൽ വന്നത്. വായ്പ വേണ്ട കർഷകൻ 1200 രൂപ നൽകി ബാങ്കിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ബാങ്ക് കർഷകന് ഒരാടിനെ നൽകും. 40 മാസങ്ങൾകൊണ്ട് നാല് ആട്ടിൻകുട്ടികളെ തിരിച്ചു കൊടുത്തു കൊണ്ടാണ് കർഷകൻ വായ്പ തിരിച്ചടയ്ക്കേണ്ടത്. തന്റെ സമ്പാദ്യമായ 40 ലക്ഷം കൊണ്ട് 340 വളർച്ചയുള്ള ആടുകളെ നരേഷ് വാങ്ങി. ഇതാണ് ബാങ്കിന്റെ മൂലധനം. 340 കർഷകർ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്. സ്ത്രീകളാണ് ഏറെയും. വായ്പയെടുക്കുന്ന ഓരോ കർഷകനും രണ്ടര…
Read More » -
Lead News
ഇന്ത്യയിലെ കർഷക സമരം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പാർലമെന്റ്
ഇന്ത്യയിലെ കർഷക സമരം ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തേക്കുമെന്ന് സൂചന. ഒരു ഓൺലൈൻ ഹർജി ഒരു ലക്ഷത്തി ആറായിരം ഒപ്പുകൾ ശേഖരിച്ചതോടെയാണ് ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചയ്ക്ക് അരങ്ങൊരുക്കുന്നത്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ചും ചർച്ച ഉണ്ടാകുമെന്നാണ് സൂചന. അതേസമയം കർഷക പ്രഷോഭ വിഷയത്തിൽ ഇന്ത്യയിലെ സെലിബ്രിറ്റികൾ സർക്കാറിന് അനുകൂലമായി സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തി. ബോളിവുഡ് സെലിബ്രിറ്റികളായ അക്ഷയ് കുമാർ,അജയ് ദേവൻ,കരൺ ജോഹർ, ക്രിക്കറ്റർമാരായ വിരാട് കോഹ്ലി,സച്ചിൻ ടെണ്ടുൽക്കർ എന്നിവർ സർക്കാരിനെ പിന്തുണച്ചു. രാജ്യാന്തര തലത്തിൽ പ്രശസ്തരായവർ കർഷകർക്കുവേണ്ടി വാദിച്ചതോടെയാണ് ഇന്ത്യൻ സെലിബ്രിറ്റികൾ സർക്കാറിന് അനുകൂലമായി രംഗത്തെത്തിയത്. ഇത്തരം പ്രചാരണങ്ങൾ ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
Read More » -
Lead News
മുഖ്യമന്ത്രിക്കെതിരായ പരാമർശം :കെ സുധാകരന് രമേശ് ചെന്നിത്തലയുടെ തിരുത്ത്
കെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശം ഒഴിവാക്കേണ്ടതായിരുന്നു.വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എൻസിപിക്ക് പിന്നാലെ നടക്കാൻ യുഡിഎഫില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാണി സി കാപ്പൻ യുഡിഎഫിൽ വരുമോ എന്നത് കാത്തിരുന്നു കാണാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More » -
Lead News
ശോഭാ സുരേന്ദ്രനെ കൂടെക്കൂട്ടാൻ ബിജെപി കേന്ദ്ര നേതൃത്വം, ഒരുമിച്ചു പോകാൻ നിർദ്ദേശം നൽകി ജെ പി നദ്ദ
ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആവശ്യപ്പെട്ടു . ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട തർക്കം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ജെ പി നദ്ദ മുന്നറിയിപ്പുനൽകി. ദേശീയ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ. അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും വിധം പ്രവർത്തിക്കരുത് എന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രനെ ഒപ്പം നിർത്തി പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണമെന്നും നദ്ധ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി നദ്ധ ഇന്ന് തൃശ്ശൂരിൽ കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. അതേസമയം കെ സുരേന്ദ്രൻ നയിക്കുന്നത് ബിജെപി യാത്രയാണ് എന്ന വിമർശനവുമായി എൻഡിഎ ഘടകകക്ഷികൾ രംഗത്തെത്തി. ഘടകകക്ഷി നേതാക്കൾ ജെപി നദ്ധയെ കണ്ട് അതൃപ്തി അറിയിച്ചു. എൽഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി സംസ്ഥാന ജാഥ നടത്തുമ്പോൾ എൻഡിഎയ്ക്ക് അതില്ലെന്ന് അവർ വിമർശിച്ചു. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനം എന്ന വിമർശനം ഉയരുമെന്നും നേതാക്കൾ നദ്ധയോട് പറഞ്ഞു.…
Read More » -
Lead News
ഇന്ധന വില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 86.67 ആണ്.ഡീസലിന് ലിറ്ററിന് 80.97 രൂപയാണ്.
Read More » -
Lead News
കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതം
പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ട്.
Read More » -
NEWS
”ചങ്ങായി ” ഫെബ്രുവരി അഞ്ചിന്
പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ,ഗോവിന്ദ് പെെ എന്നിവരെ നായകരാക്കി നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ചങ്ങായി ” ഫെബ്രുവരി അഞ്ചിന് തിയ്യേറ്ററിലെത്തുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖ് തിരക്കഥ സംഭാഷണമെഴുതുന്നു. ഭഗത് മാനുവല്‍,ജാഫര്‍ ഇടുക്കി,സന്തോഷ് കീഴാറ്റൂര്‍,ശിവജി ഗുരുവായൂര്‍,കോട്ടയം പ്രദീപ്,വിനോദ് കോവൂര്‍,വിജയന്‍ കാരന്തൂര്‍,സുശീല്‍ കുമാര്‍,ശ്രീജിത്ത് കെെവേലി,സിദ്ധിഖ് കൊടിയത്തൂര്‍,വിജയന്‍ വി നായര്‍,മഞ്ജു പത്രോസ്,അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്‌വ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു. ഇര്‍ഫാനും മനുവും കടമ്പൂര്‍ സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.ഒപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കളുമാണ്. വ്യത്യസ്ത മതത്തില്‍ പെട്ടവരും തികഞ്ഞ മത വിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്റെ കഥയാണ് “ചങ്ങായി” യില്‍ പറയുന്നത്. ഷഹീറ നസീറിന്റെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു.എഡിറ്റര്‍-സനല്‍ അനിരുദ്ധന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രേംകുമാര്‍ പറമ്പത്ത്,കല-സഹജന്‍ മൗവ്വേരി,മേക്കപ്പ്-ഷനീജ് ശില്പം,വസ്ത്രാലങ്കാരം-ബാലന്‍ പുതുക്കുടി, സ്റ്റില്‍സ്-ഷമി മാഹി,ചീഫ് അസോസിയേറ്റ്…
Read More » -
NEWS
ദൃശ്യം 2 പ്രദര്‍ശനത്തിന് തയ്യാർ
മലയാള സിനിമയെ ലോക സിനിമയുടെ മുന്‍പില്‍ അടയാളപ്പെടുത്തുന്നതിൽ ഈ കാലഘട്ടത്തിൽ മുഖ്യമായ പങ്കുവഹിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോക വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും പല ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴിൽ കമലഹാസനെ നായകനാക്കി പാപനാശം എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്ത് സംവിധായകനായ ജിത്തു ജോസഫ് തന്നെയായിരുന്നു. കോവിഡ് കാലത്താണ് ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും ഈ വാർത്ത സ്വീകരിച്ചത്. കോവിഡിന്റെ പിടിയിലകപ്പെട്ടു പോയ മലയാള സിനിമയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ദൃശ്യം2 എന്ന ചിത്രത്തിന് സാധിക്കുമെന്നാണ് എല്ലാവരും ഉറച്ചു വിശ്വസിച്ചത് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ദൃശ്യം 2. മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ തുറക്കുന്നത് ദൃശ്യം 2 എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ട് ആയിരിക്കണമെന്ന് ആരാധകരും ആഗ്രഹിച്ചിരുന്നു. എന്നാൽ ആരാധകരുടെ ആഗ്രഹം അസ്ഥാനത്താക്കിക്കൊണ്ട് ആയിരുന്നു…
Read More » -
Lead News
അനുയായികളെ അറസ്റ്റ് ചെയ്തു, ലക്നൗ വിമാനത്താവളത്തിൽ ധർണ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരൻ
ലക്നൗ വിമാനത്താവളത്തിൽ ധർണ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരൻ പ്രഹ്ലാദ് മോഡി. തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ അനുയായികളെ അറസ്റ്റ് ചെയ്തതാണ് പ്രഹ്ലാദ് മോഡിയെ ചൊടിപ്പിച്ചത്. ” ഞാൻ പ്രയാഗ്രാജിലേക്ക് പോകുകയായിരുന്നു. എന്റെ അനുയായികളെ ജയിലിൽ ഇട്ടാൽ ഞാനെങ്ങനെ അവരെ ഉപേക്ഷിച്ചു പുറത്തേക്ക് പോകും. അതുകൊണ്ട് ഞാൻ ഇവിടെ ഇരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും വേണ്ടെന്നുവച്ചു. മരിച്ചാലും അനുയായികളെ പുറത്തിറക്കാതെ പോകില്ല. ” പ്രഹ്ലാദ് മോഡി പറഞ്ഞു. ” എന്താണ് സംഭവിച്ചത് എന്ന് ഞാൻ പൊലീസിനോടു ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. എന്നാൽ അത് കാണിക്കാൻ ആവശ്യപ്പെട്ടു. അവർ ഉത്തരവിന്റെ കോപ്പി കാണിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ അപമാനിക്കാൻ ചെയ്യുന്നതാവും അവർ. ” പ്രഹ്ലാദ് മോഡി പറഞ്ഞു. വിമാനത്താവളത്തിലെ അതിജാഗ്രത മേഖലയിൽ സെക്ഷൻ 144 ലംഘിച്ച് ഒത്തുകൂടിയതിനാണ് പ്രഹ്ലാദ് മോഡിയുടെ അനുയായികളെ അറസ്റ്റ് ചെയ്തതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. നൂറോളം അനുയായികളാണ് പ്രഹ്ലാദ് മോഡിയെ സ്വീകരിക്കാൻ എത്തിയിരുന്നത്. എന്തായാലും…
Read More »