Month: February 2021
-
Lead News
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067…
Read More » -
Lead News
കെഎസ്ആർടിസി ; ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യൂണിയൻ പ്രതിനിധികളുമായി മന്ത്രി തല ചർച്ച 5 ന്
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അംഗീകൃത യൂണിയനുകളുടെ അഭിപ്രായം ആരായുന്നതിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് യൂണിയനുകളുടെ സഹകരണം തേടുന്നതിനും വേണ്ടി അംഗീകൃത യൂണിയൻ പ്രതിനിധികളുമായുള്ള മന്ത്രി തലത്തിലുള്ള ചർച്ച 5 ന് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരാണ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. കെഎസ്ആർടിസി സിഫ്റ്റ് രൂപീകരണം, കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയം, താൽക്കാലിക വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് എസ്/ എസ്ടി കമ്മീഷന്റെ നിർദ്ദേശങ്ങൾ വിലയിരുത്തൽ , ശമ്പള പരിഷ്കരണ കരാർ നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങളെ പ്രധാന അജണ്ടകളാക്കിയാണ് ചർച്ച നടക്കുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Read More » -
LIFE
റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ-ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.
Read More » -
Lead News
കർഷകരെ നേരിടാൻ പഞ്ചി സ്റ്റിക്കുമായി കേന്ദ്രം
വിവാദ കാർഷിക നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ അന്താരാഷ്ട്ര ഉടമ്പടിയിൽ നിരോധിച്ച പഞ്ചി സ്റ്റിക്കുമായി കേന്ദ്രം. ഇവയ്ക്ക് പുറമേ വലിയ ബാരിക്കേഡുകളും ആയുധങ്ങളും കയ്യിൽ കരുതിയാണ് കർഷകരെ നേരിടാൻ പോലീസ് വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരെ നേരിടാൻ എന്തിനാണ് ഇത്രയധികം ആയുധങ്ങൾ പോലീസിന്റെ കയ്യിൽ എന്നുള്ളതാണ് സംശയത്തിന് ഇട വരുത്തുന്നത്. കർഷകർക്കെതിരെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പൊലീസ് ആഞ്ഞടിക്കുബോഴും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത് ”പ്രധാനമന്ത്രി നിങ്ങൾ കർഷകരുമായി യുദ്ധത്തിന് ഒരുങ്ങുകയാണോ” എന്നായിരുന്നു. കൂര്‍ത്ത ഇരുമ്പ് ദണ്ഡുകൾ നിലത്ത് ഉറപ്പിച്ചു വെച്ചിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കൺവെൻഷനിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകളാണ് ഇവയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. 1980 കളിൽ നിരോധിക്കപ്പെട്ട പഞ്ചി സ്റ്റിക്കുകൾ എന്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ കർഷകർക്ക്…
Read More » -
LIFE
കൈപ്പത്തികള്‍ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു: ”ഒരിലത്തണലിൽ” പ്രദർശനത്തിന് എത്തുന്നു
വൈകല്യങ്ങളെ അതിജീവിച്ച് ശ്രീധരൻ നായകനാകുന്നു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഒരിലത്തണലില്‍ എന്ന ചിത്രത്തിലാണ് കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനായെത്തുന്നത്. പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന അച്യുതൻ എന്ന കഥാപാത്രമായാണ് ശ്രീധരൻ ചിത്രത്തിലെത്തുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതവുമായി ചിത്രത്തിന് ഒരുപാട് സാമ്യതകളും ഉണ്ട്. സഹസ്രാരാ സിനിമാസിന് വേണ്ടി സന്ദീപ് ആര്‍ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജിത് രാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീധരൻ, കൈനകരി തങ്കരാജ്, ഷൈലജ പി അംബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനോടും പ്രകൃതിയോടും പോരടിക്കുന്ന ശ്രീധരന് സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാര അവാർഡും ലഭിച്ചിരുന്നു.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ സ്വദേശിയാണ് ശ്രീധരൻ.
Read More » -
Lead News
സിപിഎമ്മിന്റെ അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങള്‍ യുഡിഎഫ് പുന:പരിശോധിക്കും: മുല്ലപ്പള്ളി
വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സിപിഎം അനുഭാവികളായ ആയിരക്കണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും പിന്‍വാതില്‍ വഴി സിപിഎം നടത്തിയ അനര്‍ഹമായ എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുന:പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.വകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായിട്ടാണ് നിയമനങ്ങള്‍ നടത്തുന്നത്.യുവാക്കളെ വഞ്ചിച്ച സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പിഎസ്‌സിയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്ത നരേന്ദ്ര മോദിയുടെ അതേ പാത തന്നെയാണ് മുഖ്യമന്ത്രിയും പിന്തുടരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2019-20 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ മൊത്തം 14019 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തില്‍ 1963 തൊഴില്‍രഹിതരാണ് ജീവനൊടുക്കിയത്. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14 ശതമാനമാണ്. ഈ കണക്കുകള്‍ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍…
Read More » -
Lead News
98 ദിവസങ്ങള്‍ക്ക് ശേഷം ശിവശങ്കര്‍ പുറത്തേക്ക്…
98 ദിവസത്തെ വിചാരണ തടവിന് ശേഷമിതാ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പുറത്തിറങ്ങുന്നു. രണ്ട് ലക്ഷം രൂപ ബോണ്ടിന്‍മേലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. സ്വര്‍ണക്കടത്ത്, കളളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് ആരോപിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. ഉച്ചയ്ക്ക് 2.10-ഓടെ അടുത്ത ബന്ധുക്കളാണ് ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനായി കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. കൈയ്യില്‍ ജയിലില്‍ കഴിയവെ വായിച്ചിരുന്ന പുസ്‌കങ്ങള്‍ അടുക്കിപ്പിടിച്ചായിരുന്നു ശിവശങ്കര്‍ പുറത്തേക്കെത്തിയത്. ജയില്‍മോചിതനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പുറത്തിറങ്ങിയ ഉടന്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം മറ്റൊരു വാഹനത്തിലേക്ക് അദ്ദേഹം യാത്ര മാറ്റി. ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ കസ്റ്റംസ്…
Read More » -
Lead News
പുതുക്കിയ ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തല്‍പത്രം നല്‍കുന്ന ഉടമയോ ലൈസന്‍സിയോ നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ട്. 100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍…
Read More »

