Lead NewsNEWS

ഇന്ത്യയിലെ കർഷക സമരം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പാർലമെന്റ്

ഇന്ത്യയിലെ കർഷക സമരം ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തേക്കുമെന്ന് സൂചന. ഒരു ഓൺലൈൻ ഹർജി ഒരു ലക്ഷത്തി ആറായിരം ഒപ്പുകൾ ശേഖരിച്ചതോടെയാണ് ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ചയ്ക്ക് അരങ്ങൊരുക്കുന്നത്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ചും ചർച്ച ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കർഷക പ്രഷോഭ വിഷയത്തിൽ ഇന്ത്യയിലെ സെലിബ്രിറ്റികൾ സർക്കാറിന് അനുകൂലമായി സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തി. ബോളിവുഡ് സെലിബ്രിറ്റികളായ അക്ഷയ് കുമാർ,അജയ് ദേവൻ,കരൺ ജോഹർ, ക്രിക്കറ്റർമാരായ വിരാട് കോഹ്ലി,സച്ചിൻ ടെണ്ടുൽക്കർ എന്നിവർ സർക്കാരിനെ പിന്തുണച്ചു.

Signature-ad

രാജ്യാന്തര തലത്തിൽ പ്രശസ്തരായവർ കർഷകർക്കുവേണ്ടി വാദിച്ചതോടെയാണ് ഇന്ത്യൻ സെലിബ്രിറ്റികൾ സർക്കാറിന് അനുകൂലമായി രംഗത്തെത്തിയത്. ഇത്തരം പ്രചാരണങ്ങൾ ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

Back to top button
error: