NEWS
മുഖ്യമന്ത്രിക്കെതിരായ പരാമർശം :കെ സുധാകരന് രമേശ് ചെന്നിത്തലയുടെ തിരുത്ത്

കെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശം ഒഴിവാക്കേണ്ടതായിരുന്നു.വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എൻസിപിക്ക് പിന്നാലെ നടക്കാൻ യുഡിഎഫില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാണി സി കാപ്പൻ യുഡിഎഫിൽ വരുമോ എന്നത് കാത്തിരുന്നു കാണാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.