Month: February 2021

  • Lead News

    ചെറിയാൻ ഫിലിപ്പ് നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ?

    കഴിഞ്ഞ ദിവസം ഇടതു സഹയാത്രികനും നവകേരളം മിഷൻ കോർഡിനേറ്ററുമായ ചെറിയാൻ ഫിലിപ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അത് ഇങ്ങനെയാണ്, ” ദൗത്യം പൂർത്തിയായതിനാൽ നവകേരളം മിഷനുകളുടെ കോഡിനേറ്റർ സ്ഥാനം ഉടൻ ഒഴിയും. സെക്രട്ടറിയേറ്റിൽ നിന്നും എകെജി സെന്ററിലേയ്ക്ക്. ” അടുത്തദിവസം ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് വാളിൽ മറ്റൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു, ” പിണറായിയോടൊപ്പം വിജയകരമായ നവകേരളം വികസന ദൗത്യങ്ങളിൽ നിശബ്ദമായി പങ്കാളിയായത് ജീവിതത്തിലെ ധന്യമായ നാളുകൾ. ” പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ നവകേരളം മിഷൻ കോർഡിനേറ്റർ എന്ന നിലയിൽ ചെറിയാൻ ഫിലിപ്പ് സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു. ഇനി എകെജി സെന്ററിലേക്ക് എന്ന് ചെറിയാൻ ഫിലിപ്പ് പറയുമ്പോൾ സജീവ രാഷ്ട്രീയത്തിലേയ്ക്ക് എന്ന് തന്നെയാണ് അർത്ഥം. രണ്ടു പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാൻ ഫിലിപ്പ്. എകെ ആന്റണിയുടെ വിശ്വസ്തൻ പിന്നീട് പിണറായി വിജയന്റെ വിശ്വസ്തനായി മാറി. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എകെജി സെന്റർ ആയിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ആസ്ഥാനം. പിണറായി മുഖ്യമന്ത്രി ആയപ്പോൾ…

    Read More »
  • NEWS

    എത്രത്തോളം എതിര്‍ക്കുന്നുവോ അത്രത്തോളം മുന്നോട്ട്

    വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കര്‍ഷകര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നു. കർഷകരെ നേരിടാൻ വലിയ ബാരിക്കേഡുകളും പഞ്ചി സ്റ്റിക്കുമായി കാത്തിരിക്കുന്ന പോലീസുകാരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആവുകയും വലിയ വിമർശനങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. കേന്ദ്ര നേതൃത്വം കർഷകരോട് യുദ്ധം ചെയ്യുകയാണോ എന്ന് പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തതും വലിയ ചർച്ചയായിരുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി പ്രഗത്ഭര്‍ രംഗത്തെത്തിയിരുന്നു. കർഷക സമരത്തിന്റേ ചൂടേറുബോള്‍ തലസ്ഥാന അതിർത്തിയിലേക്ക് കർഷക പ്രവാഹം തുടരുകയാണ്. ഹരിയാനയിലെ ജിന്ദില്‍ അരലക്ഷത്തിലേറെ പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുക, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ നടപ്പാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി മഹാ പഞ്ചായത്തിലെ പ്രമേയം പാസാക്കി. ആഗ്ര എക്സ്പ്രസ് പാതയിൽ…

    Read More »
  • NEWS

    മാറ്റത്തിന്റെ മുഖമായി മൈജി: ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്തും സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നു

    ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പന, വില്പനാനന്തര രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യം ഉള്ള മൈജിയുടെ റിപ്പയറിംഗ്, അധ്യാപനം, നിർമ്മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾക്ക് ജോലിയും മികച്ച കരിയറും ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി രംഗത്ത്. ”വുമൺ എംപവർമെൻറ് ത്രൂ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ്” എന്ന പദ്ധതിയിലൂടെ സ്ത്രീകളെ സാങ്കേതിക മേഖലയിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് മൈജി. ലോകത്ത് എല്ലാ മേഖലയിലും സ്ത്രീസാന്നിധ്യം സജീവമായി നിലനിൽക്കുന്നുണ്ടെങ്കിലും സാങ്കേതിക മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് നന്നേ കുറവാണ്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലി യൂണിറ്റുകളിലും വളരെ ചെറിയ ശതമാനം മാത്രമാണ് സ്ത്രീസാന്നിധ്യം നിലവിലുള്ളത്. എന്നാൽ ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്തേക്ക് സ്ത്രീകൾ കടന്നു വരികയോ ഈ മേഖലയിലെ അനന്ത സാധ്യതകളെ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടില്ല. മൈജി നടപ്പാക്കുന്ന പുതിയ പദ്ധതിയിലൂടെ സ്ത്രീകളെ കൂടുതൽ ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക യോഗ്യതയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയിലൂടെ സർഫസ് മൗണ്ട് ടെക്നോളജി(SMT),…

    Read More »
  • NEWS

    കർഷക സമരം പരിഹരിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക, ഇന്റർനെറ്റ് വിലക്കിൽ വിമർശനം ദില്ലിയിൽ നടക്കുന്ന കർഷക സമരം

    കർഷകസമരം പരിഹരിക്കാൻ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. ഇന്ത്യൻ കർഷകർക്ക് ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ അമേരിക്ക പ്രതികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം കർഷക സമരം നേരിടാനുള്ള ഇന്റർനെറ്റ് വിലക്കിനെയും അമേരിക്ക വിമർശിച്ചു. ഇന്റർനെറ്റ് വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നാണ് അമേരിക്കയുടെ പ്രതികരണം

    Read More »
  • Lead News

    പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

    എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാൻ ആയിരുന്നു പ്രിയങ്കയുടെ യാത്ര. ഉത്തർപ്രദേശിലെ രാംപൂരിലേയ്ക്കായിരുന്നു യാത്ര. ഹാംപൂരിൽ വച്ചായിരുന്നു അപകടം. വാഹന വ്യൂഹത്തിലെ നാലു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് പരിക്കുകൾ ഇല്ലെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

    Read More »
  • NEWS

    അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

    പാലക്കാട് തൃത്താലയിൽ അമ്മയെയും 2 മക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കയറ്റത്ത് ആട്ടയിൽപടി കുട്ടി അയ്യപ്പന്റെ മകളും മേഴത്തൂർ കുന്നത്തുകാവ് രതീഷിന്റെ ഭാര്യയുമായ ശ്രീജ (28) മക്കളായ അഭിഷേക്(6) അഭിനവ് (4)എന്നിവരെ യാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള കിണറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു

    Read More »
  • NEWS

    ഇരുട്ടടി വീണ്ടും : പാചക വാതക വില വർധിപ്പിച്ചു

    ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് പാചക വാതക വില വീണ്ടും കുത്തനെ വർധിപ്പിച്ചു. പാചക വാതകത്തിന് 26 രൂപയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 726 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്

    Read More »
  • Lead News

    “ആണും പെണ്ണും അടച്ചിട്ട റൂമിൽ കുറ്റിയിട്ടിരുന്നാൽ അവിഹിതം ആകില്ല”

    ആണും പെണ്ണും അടച്ചിട്ട റൂമിൽ കുറ്റിയിട്ടിരുന്നാൽ അവിഹിതം ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വനിതാ കോൺസ്റ്റബിളുമായി ആംഡ് റിസർവ് പോലീസ് കോൺസ്റ്റബിളിനെ അടച്ചിട്ട റൂമിൽ കണ്ടെത്തിയതിനെത്തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി. ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടിക്ക് സമൂഹ മനസ്സിലെ ഇത്തരം തെറ്റായ ബോധങ്ങൾ കാരണമാകരുതെന്ന് കോൺസ്റ്റബിളിനെ പുറത്താക്കിയ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജസ്റ്റിസ് ആർ സുരേഷ് കുമാർ വിധിച്ചു.1998 ൽ ആണ് കെ ശരവണ ബാബു എന്ന കോൺസ്റ്റബിളിനെ വനിതാ കോൺസ്റ്റബിളുമായി ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. വീടിന്റെ ചാവി വാങ്ങാൻ വേണ്ടിയാണ് വനിതാ കോൺസ്റ്റബിൾ തന്റെ ക്വാർട്ടേഴ്സിൽ വന്നത് എന്ന് ശരവണ കോടതിയെ ബോധിപ്പിച്ചു. എന്നാൽ അയൽവാസികൾ സംഘടിച്ചെത്തി വാതിലിൽ മുട്ടുക ആയിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമാണെന്ന് പിന്നീട് ആരോപണമുയർന്നു. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

    Read More »
  • NEWS

    കെഎസ്ആർടിസി പിരിച്ചുവിട്ട 136 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

    ദീർഘാവധിയിൽ പോയ 136 ജീവനക്കാരോട് തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി ഉത്തരവിട്ടിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞും ജോലിയിൽ തിരികെ പ്രവേശിക്കാത്ത വരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടു. എന്നാൽ സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ജീവനക്കാർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. വിദേശത്തും മറ്റും പോകുന്നതിനായി അഞ്ചുവർഷത്തെ ദീർഘകാല അവധി കെഎസ്ആർടിസി അനുവദിക്കാറുണ്ട്. ജീവനക്കാരുടെ അവധി അനധികൃതം അല്ലെന്നും അതുകൊണ്ടുതന്നെ തിരിച്ചെടുക്കണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

    Read More »
  • Lead News

    ചൈനയിലെ വുഹാൻ ലാബിൽ “ബാറ്റ് വുമണെ” കണ്ട് ലോകാരോഗ്യ സംഘടനാ സംഘം

    കോവിഡ് 19 വൈറസ് ഉത്ഭവകേന്ദ്രം എന്ന് പാശ്ചാത്യരാജ്യങ്ങൾ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിച്ചു. സംഘം മൂന്നരമണിക്കൂർ വുഹാനിലെ ലാബിൽ ചിലവഴിച്ചു. ഡോ. ഷി ഷെൻഗ്ലി അടക്കമുള്ള വൈറോളജിസ്റ്റുകളുമായി സംഘം ചർച്ച നടത്തി. കൊറോണ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്മാരിൽ പ്രമുഖയാണ് ഷി. വവ്വാലുകളിൽ നടത്തുന്ന പരീക്ഷണങ്ങൾ മൂലം “ബാറ്റ് വുമൺ “എന്ന പേരിൽ ആണ് ഷി അറിയപ്പെടുന്നത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോവിഡ് 19 വൈറസ് ചോർന്നത് എന്ന വാദം ഷി നിഷേധിച്ചു. ചൈനയിലെ വനാന്തരങ്ങളിൽ നിന്നും പിടികൂടപ്പെട്ട വവ്വാലുകളിൽ നിന്ന് വുഹാൻ സ്റ്റാഫിലേയ്ക്ക് പടർന്നാണ് കോവിഡ് 19 ലോകം മുഴുവൻ പടർന്നത് എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന സംഘം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിക്കുന്നത്.

    Read More »
Back to top button
error: