Month: February 2021
-
Lead News
ത്രിവേണി നദീ സംഗമത്തില്‍ മുങ്ങിക്കുളിച്ച് പ്രിയങ്കാ; യുപി പിടിക്കാന്‍ ആത്മീയ വഴിയില്‍ കോണ്‍ഗ്രസും
https://youtu.be/7w0HAMaUjrY കോണ്‍ഗ്രസും ഇനി ഹിന്ദുത്വത്തിലേക്ക് തിരിയുകയാണോ എന്ന് തോന്നിപോകുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൗനി അമാവാസ്യ ദിനത്തില്‍ അലഹബാദിലെ പ്രയാഗ് രാജിലെ ത്രിവേണി നദീ സംഗമത്തില്‍ മുങ്ങിക്കുളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നില്‍ക്കുന്നതാണ് ഈ തോന്നലിന് കാരണമായത്. മൃദു ഹിന്ദുത്വത്തിലേക്ക് പതിയെ കോണ്‍ഗ്രസ് ചുവടുമാറുന്നതിന്റെ സൂചനയാണോ ഇതെന്ന ചോദ്യവും ഇതിലൂടെ ഉന്നയിക്കുന്നു. പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. മാത്രമല്ല പ്രാര്‍ത്ഥനയ്ക്ക് ശേഷം ബോട്ടില്‍ സഞ്ചരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, അയോധ്യാ ക്ഷേത്ര നിര്‍മ്മാണത്തില്‍ അടക്കം മൗനം പാലിച്ച കോണ്‍ഗ്രസിന്റെ ഈ സമീപനം വടക്കേ ഇന്ത്യയുടെ മനസ്സ് പിടിക്കാനാണോ എന്നതും വ്യക്തമല്ല. എന്തായാലും ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് നദീസംഗമത്തിലെ പൂജകളില്‍ പ്രിയങ്ക പങ്കെടുത്തത്. മകള്‍ മിറായയും കോണ്‍ഗ്രസ് എംഎല്‍എ ആരാധന മിശ്രയും പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. നെഹ്റു കുടുംബത്തിന്റെ മുന്‍ ഭവനമായ ആനന്ദ…
Read More » -
Lead News
മേജര്‍ രവി ഇനി കോണ്‍ഗ്രസില്‍…ഐശ്വര്യ കേരളയാത്രയില്‍ പങ്കാളിയായി
ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നു.പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മേജര്‍ രവി പങ്കെടുത്തു. ബിജെപിയുമായുള്ള ബന്ധം വിച്ചേദിച്ചാണ് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് പോയത്. ഏറെക്കാലമായി മേജര്‍ രവിയുടെ നിലപാടുകളില്‍ ബിജെപി ബന്ധം തെളിഞ്ഞു നിന്നിരുന്നു. മുന്‍ എന്‍എസ്ജി കമാണ്ടോ ആയിരുന്ന മേജര്‍ രവി ഇന്ത്യന്‍ ആര്‍മിയുടെ റിട്ടയേര്‍ഡ് മേജര്‍ ആണ്. 1991 ലും 92 ലും രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2006 ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവി സിനിമ സംവിധാന രംഗത്തെത്തിയത്.
Read More » -
Lead News
പാലാ സീറ്റിൻ്റെ കാര്യത്തിൽ ശരത് പവാറിന് ആശയക്കുഴപ്പം
പാലാ സീറ്റ് നൽകാത്തതിനാൽ ഇടതുമുന്നണി വിടണോ എന്ന കാര്യത്തിൽ എൻ.സി.പി. ദേശീയനേതൃത്വം തീരുമാനമെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുന്നു. മന്ത്രി എ.കെ ശശീന്ദ്രൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനം എടുക്കാം എന്നതാണിപ്പോൾ ശരത് പവ്വാറിൻ്റെ തീരുമാനം.പാലായ്ക്കു പകരം വിജയസാദ്ധ്യതയുള്ള സീറ്റോ രാജ്യസഭ അംഗത്വമോ നൽകാൻ സി.പി.എം. സമ്മതിച്ചാൽ ഇടതുപക്ഷത്തുതന്നെ തുടരണമെന്നാണ് ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ താത്പര്യം. അതേസമയം, കാണാൻ അവസരം പോലും നൽകാതെ പാലാ സീറ്റും പകരം രാജ്യസഭാ സീറ്റും നൽകാനാവില്ലെന്ന് ഫോണിലൂടെ അസന്ദിഗ്ധമായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ വിഷമത്തിലാണ് ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ. യു.ഡി.എഫിലേക്ക് പോയാലും കുഴപ്പമില്ല എന്ന നിലപാടും അദ്ദേഹത്തിനുണ്ടത്രേ. ഇന്ന് രാവിലെ സംസ്ഥാനാധ്യക്ഷൻ ടി.പി. പീതാംബരനുമായും മാണി സി. കാപ്പനുമായും ശരത് പവാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ മുന്നണി മാറണോ അതോ ഇടതിൽ തന്നെ തുടരണോ എന്ന കാര്യം തീരുമാനിക്കാതെ പിരിഞ്ഞു.ഞായറാഴ്ചക്കു മുമ്പ് തീരുമാനമുണ്ടാകണമെന്നാണ് കാപ്പൻ്റെ നിലപാട്.
Read More » -
LIFE
വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം വരുന്നു വാലന്‍ന്റൈന്‍സ് ഡേയില്‍……
മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയത്തോടാണ് താല്‍പ്പര്യമെങ്കില്‍ മകള്‍ വിസ്മയക്ക് അതിനോട് ഒന്നും അല്ല താല്‍പര്യം എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാവുന്നത്.. അധികം ആരോടും സംസാരിക്കാതെ വായനയുടെയും സ്വപ്നങ്ങളുടെയും ലോകത്താണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ വിസ്മയയുടെ പുസ്തകമാണ് സോഷ്യല്‍ മീഡിയകളില്‍ താരം. ഈ വാലന്റ്‌റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങാന്‍ ഇരിക്കുകയാണ് വിസ്മയ എഴുതിയ ഗ്രയന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.. അച്ഛന്‍ മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.. പുസ്തകം ഇറക്കുന്നത് രാജ്യേന്ദ്രപ്രസാധകരായ പെന്‍ഗ്വിന്‍ ആണ്. മാനുഷിക വികാരനദിയിലൂടെ ഉള്ള യാത്ര എന്നാണ് പെന്‍ഗിന്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത്. 399 രൂപയാണ് പുസ്തകത്തിന്റെ വില. മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. വിസ്മയയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കാനിടയായ ചേട്ടന്‍ പ്രണവാണ് അതിലൊരു…
Read More » -
NEWS
പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, ഇന്ത്യയുടെ ഭൂമി മോദി ചൈനയ്ക്ക് വിട്ടു നൽകിയെന്ന് രാഹുൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനയ്ക്ക് വിട്ടു നൽകിയെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കിഴക്കൻ ലഡാക്കി നെക്കുറിച്ച് പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയിരുന്നു. നമ്മുടെ സൈന്യം ഫിംഗർ 3 ൽ നിലയുറപ്പിക്കും എന്നായിരുന്നു അത്. ഫിംഗർ ഫോർ ആണ് ഇന്ത്യൻ മേഖല. ഇപ്പോൾ നാലിൽ നിന്ന് മൂന്നിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ മേഖല പ്രധാനമന്ത്രി ചൈനയ്ക്ക് കൈമാറിയത് എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽഗാന്ധി ചോദിച്ചു. ചൈനയോട് കൃത്യമായ നിലപാട് സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി മോദിക്ക് ഭയം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സൈന്യത്തിന്റെ ത്യാഗങ്ങളെ മോദി തൃണവൽഗണിക്കുക യാണ്. സത്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു
Read More » -
NEWS
മേജർ രവി കോൺഗ്രസിലേക്ക്? ഐശ്വര്യ കേരളയാത്രയിൽ പങ്കാളിയാകുമെന്ന് സൂചന
ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ മേജർ രവിയും പങ്കെടുക്കും എന്നാണ് വിവരം. ബിജെപിയുമായുള്ള ബന്ധം വിച്ചേദിച്ചാണ് മേജർ രവി കോൺഗ്രസിലേക്ക് പോകുന്നത്. ഏറെക്കാലമായി മേജർ രവിയുടെ നിലപാടുകളിൽ ബിജെപി ബന്ധം തെളിഞ്ഞു നിന്നിരുന്നു. മുൻ എൻഎസ്ജി കമാണ്ടോ ആയിരുന്ന മേജർ രവി ഇന്ത്യൻ ആർമിയുടെ റിട്ടയേർഡ് മേജർ ആണ്. 1991 ലും 92 ലും രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2006 ൽ കീർത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജർ രവി സിനിമ സംവിധാന രംഗത്തെത്തിയത്.
Read More » -
NEWS
ബി ബി സി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം
ബി ബി സി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബിബിസി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു.
Read More » -
Lead News
മംഗളൂരുവിൽ ക്രൂരമായ റാഗിംഗ്, പിടിയിലായത് 11 മലയാളി വിദ്യാർത്ഥികൾ, ഇരയായത് മലയാളികളായ അഞ്ചോളം ജൂനിയർ വിദ്യാർഥികൾ
റാഗിങ്ങിന് കുപ്രസിദ്ധിയാർജ്ജിച്ച മംഗളൂരുവിലെ കാമ്പസുകളിൽ നിന്നും വീണ്ടും റാഗിങ് വാർത്തകളെത്തുന്നു. പിടിക്കപ്പെടുന്നതും ഇരയാവുന്നതും മലയാളി വിദ്യാർഥികളാണ് എന്നതാണ് സങ്കടകരം. കഴിഞ്ഞദിവസം മംഗളുരു ഉള്ളാൽ കണച്ചൂർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പിടിയിലായത് 11 മലയാളി വിദ്യാർഥികളാണ്. ജൂനിയറായ മലയാളി വിദ്യാർഥികളുടെ താടിയും മീശയും വടിപ്പിച്ച് കൊണ്ടായിരുന്നു സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗ്. ഫിസിയോതെറാപ്പി, നഴ്സിങ് വിദ്യാർഥികളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്,കോട്ടയം,പത്തനംതിട്ട, കാസർഗോഡ്,മലപ്പുറം ജില്ലയിലെ 11 വിദ്യാർഥികളാണ് മംഗളൂരു പൊലീസിന്റെ പിടിയിൽ ഉള്ളത്. വടകര പടിഞ്ഞാറേക്കരയിൽ മുഹമ്മദ് ഷമ്മാസ്, കോട്ടയം അയർക്കുന്നം റോബിൻ ബിജു , വൈക്കം എടയാറിലെ ആൽബിൻ ജോയ്, മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ്, കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ, പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ്, കാസർകോട് കടുമേനി ജാഫിൻ റോയിച്ചൻ, വടകര ചിമ്മത്തൂരിലെ ആസിൻ ബാബു, മലപ്പുറം മമ്പുറത്തെ അബ്ദുൽ ബാസിത്, കാഞ്ഞങ്ങാട് ഇരിയയിലെ അബ്ദുൽ അനസ് മുഹമ്മദ്, ഏറ്റുമാനൂർ കനഗരിയിലെ കെഎസ്…
Read More » -
Lead News
സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് മർദനം, ബംഗാളിൽ ഇടതുപക്ഷം ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് തുടരുന്നു
സെക്രട്ടറിയേറ്റ് മാർച്ചിൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ബംഗാളിൽ ഇടതുപക്ഷം ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് തുടരുന്നു . ജോലി ആവശ്യപ്പെട്ടായിരുന്നു ഇടതുപക്ഷത്തെയും കോൺഗ്രസിന്റെയും വിദ്യാർത്ഥി വിഭാഗങ്ങൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. മാർച്ചിനെ പോലീസ് ബലംപ്രയോഗിച്ച് നേരിട്ടു. വിദ്യാർഥികൾക്കും പൊലീസിനും പരിക്കേറ്റു. സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസ് നടത്തിയ വിദ്യാർത്ഥി വേട്ട ജാലിയൻ വാലാബാഗിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. പോലീസ് ലാത്തിച്ചാർജിൽ 150 വിദ്യാർഥികൾക്ക് പരിക്കേറ്റു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനോട് കൂടിയാലോചിച്ചാണ് ബന്ദ് എന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ ഇടതു – കോൺഗ്രസ് സഖ്യം ആണ് അസംബ്ലി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും നേരിടുന്നത്. അതേസമയം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പശ്ചിമബംഗാൾ സർക്കാർ ഉത്തരവിട്ടു. ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഗവൺമെന്റ് വ്യക്തമാക്കി.
Read More »