NEWS

മേജർ രവി കോൺഗ്രസിലേക്ക്? ഐശ്വര്യ കേരളയാത്രയിൽ പങ്കാളിയാകുമെന്ന് സൂചന

ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ മേജർ രവിയും പങ്കെടുക്കും എന്നാണ് വിവരം.

ബിജെപിയുമായുള്ള ബന്ധം വിച്ചേദിച്ചാണ് മേജർ രവി കോൺഗ്രസിലേക്ക് പോകുന്നത്. ഏറെക്കാലമായി മേജർ രവിയുടെ നിലപാടുകളിൽ ബിജെപി ബന്ധം തെളിഞ്ഞു നിന്നിരുന്നു.

മുൻ എൻഎസ്ജി കമാണ്ടോ ആയിരുന്ന മേജർ രവി ഇന്ത്യൻ ആർമിയുടെ റിട്ടയേർഡ് മേജർ ആണ്. 1991 ലും 92 ലും രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2006 ൽ കീർത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജർ രവി സിനിമ സംവിധാന രംഗത്തെത്തിയത്.

Back to top button
error: