NEWS

ബിജെപിയെ ഞെട്ടിച്ച് സിപിഐഎം, പന്തളത്ത് അയ്യപ്പധർമ്മ സംരക്ഷണ സമിതി ചെയർമാൻ അടക്കം സിപിഐഎമ്മിനൊപ്പം

ശബരിമല നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നൽകിയ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ അടക്കമുള്ളവരെ ഒപ്പം എത്തിച്ച് മറ്റു പാർട്ടികളെ ഞെട്ടിച്ച് സിപിഐഎം. അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്ണകുമാറാണ് സിപിഐഎമ്മിൽ ചേർന്നത്. കൃഷ്ണകുമാർ അടക്കം 25 ബിജെപി പ്രവർത്തകർക്ക് പന്തളത്ത് സിപിഐഎം സ്വീകരണം നൽകി.

ശബരിമല വിഷയത്തിൽ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിന്റെ മുഖ്യ ആസൂത്രകൻ എസ് കൃഷ്ണകുമാർ ആയിരുന്നു. ഇവിടെ ഉണ്ടായ സംഘർഷത്തിൽ കൃഷ്ണകുമാർ അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കൃഷ്ണകുമാറിനെ ജയിലിലുമടച്ചു.

എന്നാൽ പിന്നീട് ബിജെപി ഉന്നതനേതാക്കൾ ആരും കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല എന്നാണ് ആരോപണം. സിപിഎമ്മിലേക്ക് പോയവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ബി ജെ പി നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button