Lead NewsNEWSTRENDING

സന്ദീപ് നാഹറിന്റെ മരണം; ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസെടുത്തു

ബോളിവുഡ് നടന്‍ സന്ദീപ് നാസറിനെ ഭരണത്തില്‍ ഭാര്യക്കും ഭാര്യ മാതാവിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഭാര്യ മാതാവും ഭാര്യയും ചേര്‍ന്ന് തന്റെ ജീവിതം നരക തുല്യമാക്കിയെന്നുമുള്ള പോസ്റ്റ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അതേസമയം, സന്ദീപിന്റെ കുടുംബവും ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ നടന്‍ സുശാന്ത് സിംഗിനൊപ്പം അഭിനയിച്ച താരമാണ് സന്ദീപ് നാഹര്‍. തിങ്കളാഴ്ച വൈകിട്ടാണ് സന്ദീപിനെ അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം സുശാന്ത് മരിച്ച ഞായറാഴ്ച എട്ടുമാസം തികഞ്ഞു ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സഹ താരത്തിന്റെ മരണവും.

Back to top button
error: