Lead NewsNEWS

രാഹുല്‍ ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണം: രാംദാസ് അഠാവ്‌ലെ

രാഹുല്‍ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിച്ച് മഹാത്മഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ഇതിലൂടെ ജാതിയ കാഴ്ചപ്പാടുകളെ ഇല്ലാതാക്കാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഉപയോഗിച്ചിരുന്ന നാം രണ്ട് നമുക്ക് രണ്ട് എന്ന കുടുംബാസൂത്രണ മുദ്രാവാക്യത്തിന്റെ പ്രചാരണം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം.അദ്ദേഹം വിവാഹം കഴിക്കണം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം അദ്ദേഹം യാഥാര്‍ഥ്യമാക്കണം ഇത് യുവാക്കള്‍ക്കും ഒരു പ്രചോദനം ആകും അഠാവ്‌ലെ പറഞ്ഞു. അതേസമയം ഇതര ജാതിയില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2.5 ലക്ഷംരൂപ രാഹുലിന് നല്‍കുമെന്നും അഠാവ്‌ലെ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: