Month: January 2021

  • Lead News

    ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

    സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറുമാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

    Read More »
  • Lead News

    പാലാ കുടുംബക്കോടതി ജഡ്ജി അന്തരിച്ചു

    പാലാ കുടുംബക്കോടതി ജഡ്ജി സുരേഷ്കുമാര്‍ പോൾ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം സ്വദേശമായ കോഴിക്കോട്ട് നടക്കും.

    Read More »
  • LIFE

    മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ സന്തോഷം പങ്കുവെച്ച് ടൊവിനോ

    സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച “മിന്നൽ മുരളി ” യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ആദരിച്ചു. ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്,സംവിധായകൻ ബേസിൽ ജോസഫ്,കാമറമാൻ സമീർ താഹീർ,ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി അണിയറ പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ടൊവിനോ തോമസിനെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധസേന വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

    Read More »
  • LIFE

    ” ആറാം പാതിരാ “

    അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ “. അഞ്ചാം പാതിര നിര്‍മ്മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ.ഡോക്ടര്‍ അന്‍വര്‍ ഹുസെെന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷെെജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം,എഡിറ്റര്‍-ഷെെജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി,സ്റ്റില്‍സ്-അരുണ്‍ കിരണം, പരസ്യക്കല-ഓള്‍ഡ് മോങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-അഗസ്റ്റിന്‍,സുജിന്‍ സുജാതന്‍,സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • Lead News

    കടയ്ക്കാവൂര്‍ സംഭവം: ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

    കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിയിൽ അമ്മയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന ഇടയിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ഡിജിപി നിയമിച്ചത്. പോലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചു എന്ന ആരോപണം ബന്ധുക്കൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ചയെക്കുറിച്ചും അന്വേഷിക്കും എന്നാണ് സൂചന. നിരവധി കുടുംബപ്രശ്നങ്ങൾ നിലനില്ക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പോലീസിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നുവർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് അറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ…

    Read More »
  • Lead News

    പൂഞ്ഞാറിൽ തനിച്ച് മത്സരിക്കുമെന്ന് പിസി ജോർജ്, ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും ജോർജ്

    പൂഞ്ഞാറിൽ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. പി സി ജോർജ്ജ് യു ഡി എഫിൽ ചേരുന്ന തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് ശക്തമായ വികാരം ഉയർന്നുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുമുന്നണിക്കൊപ്പം ചേരും എന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.

    Read More »
  • LIFE

    ഫൈറ്ററിലൂടെ ഹൃത്വിക്കും ദീപികയും ആദ്യമായി ഒന്നിക്കുന്നു

    ആദ്യമായി ഹൃത്വിക്കും ദീപികയും ഒരുമിച്ചഭിനയിക്കുന്നു. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം 2021 സെപ്റ്റബറില്‍ പുറത്തിറങ്ങും. ഹൃത്വിക്കിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. ഹൃത്വിക്കിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

    Read More »
  • Lead News

    ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍

    ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റ് അംഗം ടെഡ് ലിയാണ് ഇംപീച്ച്‌മെന്റ് നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നീക്കത്തിന് പിന്നില്‍ 180 പേരുടെ പിന്തുണയുമുണ്ടെന്നാണ് വിവരം. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നത്. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും. തിങ്കളാഴ്ചയാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന്…

    Read More »
  • Lead News

    പല കോൺഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിയിലെത്തും: എം ടി രമേശ്

    നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സി​ൻ്റെ ഉന്നതരായ പ​ല​നേ​താ​ക്ക​ളും ബി​ജെ​പി​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള​ള മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ത​ന്ത്ര​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. അ​തേ​സ​മ​യം, ശോ​ഭ സു​രേ​ന്ദ്ര​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടും എം.​ടി. ര​മേ​ശ് പ​രാ​മ​ർ​ശം ന​ട​ത്തി. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​തു കൊ​ണ്ട് മാ​ത്രം ആ​രും പാ​ര്‍​ട്ടി വി​രു​ദ്ധ​രാ​കി​ല്ല. പാ​ര്‍​ട്ടി​യി​ലെ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​കുമെന്നും അദ്ദേഹം അറിയിച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. ആ​രെ​യും അ​ക​റ്റി നി​ര്‍​ത്തു​ക പാ​ര്‍​ട്ടി ന​യ​മ​ല്ല. ശോ​ഭ സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള​ള​വ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും: എം.​ടി. ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

    Read More »
Back to top button
error: