Lead NewsNEWS

കോവാക്‌സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന്‌ ഛത്തീസ്ഘട്ട് സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ വിതരണഘട്ടപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീകരിക്കാതെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ വിതരണത്തിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ഛത്തീസ്ഘട്ട് സര്‍ക്കാര്‍.

മൂന്ന് ഘട്ട പരീക്ഷണങ്ങളും പൂര്‍ത്തീകരിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിതരണത്തിനെത്തിച്ചാലും സംസ്ഥാനത്തിനുള്ളില്‍ വിതരണാനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദിയോയും അറിയിച്ചു.

ഭോപ്പാലില്‍ കോവാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ്് ആരോഗ്യമന്ത്രി ഇത്തരത്തിലൊരു ആശങ്കഉയര്‍ത്തിയത്. അതേസമയം, വാക്സിന്‍ സ്വീകരിച്ചതുമായി മരണത്തിന് ബന്ധമില്ലെന്നും ഹൃദയ തകരാറാണ് കാരണമെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു.

കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകല്‍ വൈകുന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും 28,000 ത്തോളം സംപിളുകള്‍ ശേഖരിക്കേണ്ടിടത്ത് 23,000 സാംപിളുകളാണ് ഇതു വരെ ശേഖരിച്ചതായി അറിയാന്‍ കഴിഞ്ഞതെന്നും മൂന്ന് പരീക്ഷണഘട്ടങ്ങളും പൂര്‍ത്തിയാക്കാതെയുള്ള വാക്സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ധൃതി കാട്ടുന്നതെന്നും സിങ് ദിയോ ചോദ്യമുന്നയിച്ചു.

Back to top button
error: