NEWS

ട്രംപിനെ പൂട്ടിയത് ഒരു ഇന്ത്യക്കാരി

മേരിക്കയെ ഞെട്ടിച്ച കാപ്പിറ്റോള്‍ കലാപം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ മരവിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ നടപടിക്ക്‌ പിന്നില്‍ ഒരു ഇന്ത്യന്‍ വംശജയായിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ വംശജയും ട്വിറ്ററിന്റെ നിയമകാര്യ മേധാവിയുമായ വിജയ ഗഡ്ഡേയാണ്.

ഇന്ത്യയിലാണ് 45കാരിയായ വിജയ ഗഡ്ഡേ ജനിച്ചതെങ്കിലും അച്ഛന് യുഎസിലെ ഓയില്‍ കമ്പനിയില്‍ ജോലിയായിരുന്നതിനാല്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലെ ടെക്‌സാസിലാണ്. ബിരുദവും ലോയും പൂര്‍ത്തിയാക്കിയ വിജയ ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി പ്രവര്‍ത്തിക്കുന്ന നിയമകാര്യ കമ്പനിയില്‍ ജോലിചെയ്ത ശേഷം 2011 ഓടെ ട്വിറ്ററിന്റെ കമ്പനിയിലേക്ക് എത്തുകയായിരുന്നു.

Signature-ad

ആഗോള രാഷ്ട്രീയത്തില്‍ ട്വിറ്ററിന്റെ പങ്ക് വര്‍ധിച്ചതോടെ ഗഡ്ഡേയുടെ സ്വാധീനം ട്വിറ്ററിന്റെ നയങ്ങളെ ഏറെ മികവുറ്റതാക്കാനും സഹായിച്ചു. ഇതിനോടകം നിരവധി പേരുടെ പ്രശംസയും ഗഡ്ഡേയെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും ശക്തയായ സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് എന്നാണ് ഗഡെയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. മാത്രമല്ല ഇന്‍സ്‌റ്റൈല്‍ മാഗസീന്‍ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിലും ഗഡ്ഡേയെ ഉള്‍പ്പെടുത്തിയിരുന്നു.

Back to top button
error: