നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകാൻ സിപിഎം തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ മാതൃക സ്വീകരിച്ചത് വലിയ നേട്ടം ഉണ്ടാക്കി എന്ന വിലയിരുത്തലിലാണ് സിപിഎം.
നിലവിലെ എംഎൽഎമാരിൽ 20 പേരെങ്കിലും ഇത്തവണ മത്സര രംഗത്ത് നിന്ന് ഒഴിവാക്കും. മന്ത്രിമാരിൽ പലർക്കും സീറ്റ് നഷ്ടമാകും. പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ചിലർ മത്സരരംഗത്ത് ഇറങ്ങുകയും ചെയ്യും. കെ എൻ ബാലഗോപാൽ എം വി ഗോവിന്ദൻ മാസ്റ്റർ പി രാജീവ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്.