Lead NewsNEWSTRENDING

കോവിഡ് വാക്‌സിന്‍ നെടുംമ്പാശേരിയിലെത്തി: പ്രതീക്ഷയോടെ കേരളം

കോവിഡ് മഹാമാരിക്കെതിരെയുള്ള കോവിഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം നെടുംമ്പാശേരിയിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ലോഡാണ് കൊച്ചിയിലെത്തിയത്. മറ്റ് ജില്ലകളിലേക്ക് ഇന്ന് തന്നെ വാക്‌സിന്‍ അയക്കും. നെടുമ്പാശേരിയില്‍ നിന്നും വാക്‌സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറിലേക്കാവും മാറ്റുക. ഇവിടെ നിനാണ് മറ്റ് ജില്ലകളിലേക്ക് അയക്കുക. കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗവും തിരുവനന്തപുരത്തേക്ക് വൈകിട്ടത്തെ ഇന്‍ഡിഗോ വിമാനത്തിലുമാണ് അയക്കുക.

നാളെയോടെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വാക്‌സിന്‍ എത്തും. നാലാഴ്ച ക്കും ആറാഴ്ചക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ തീരുമാനിച്ചിരുന്നതെങ്കിലും വൈകിക്കേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. അതുകൊണ്ട് കൃത്യം 28 ആം ദിവസം തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാലാം ദിവസമാണ് പ്രതിരോധശേഷി ഉണ്ടാകുക എന്ന് ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു തോളിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ജില്ലാകേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിയതിനുശേഷം ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടത്തേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ എവിടെ എത്തണം എന്ന സന്ദേശം ലഭിക്കും. ഇതനുസരിച്ച് എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.

Back to top button
error: