Lead NewsNEWS

നിയന്ത്രണം വിട്ടെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചുതെറിപ്പിച്ചു

പാറത്തോട്: വഴിയരികിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബു(21)നെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 3.45 ന് ദേശീയ പാതയില്‍ പാറത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. കുട്ടിക്കാനം മരിയന്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ഷാനി കോളേജ് കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാര്‍ തെറിച്ച് പോയി തുടര്‍ന്ന് അടുത്തുളള പോസ്റ്റില്‍ ഇടിച്ചാണ് വാഹനം നിന്നത്.

വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ അവയോട് ചേര്‍ന്നാണ് ഷാനി പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

Back to top button
error: