Month: January 2021
-
VIDEO
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾക്ക് യു ഡി എഫ് കണ്ടുവെച്ചിട്ടുള്ള മണ്ഡലം കാഞ്ഞിരപ്പള്ളി എന്ന് സൂചന, ചങ്ങനാശ്ശേരിയും പരിഗണനയിൽ -video
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫ് കണ്ടെത്തിയ അറ്റകൈ പ്രയോഗമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കുക എന്നത്. യു ഡി എഫ് വാഗ്ദാനം സുകുമാരൻ നായരുടെ മുന്നിൽ വച്ച് കഴിഞ്ഞു എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്.
Read More » -
Lead News
സ്ഥലം ഏറ്റെടുക്കാന്‍ വന്ന അധികൃതര്‍ക്ക് മുന്നില്‍ പ്രദേശവാസിയുടെ ആത്മഹത്യ ശ്രമം
കണ്ണൂരില്‍ സ്ഥലം ഏറ്റെടുക്കാന്‍ വന്ന ദേശീയ പാത അധികൃതര്‍ക്ക് മുന്നില്‍ പ്രദേശവാസിയുടെ ആത്മഹത്യ ശ്രമം. പാപ്പിനിശ്ശേരി തുരുത്തിയിലാണ് പ്രദേശവാസി രാഹുല്‍ കൃഷണ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വന്‍ പ്രതിഷേധം ഉണ്ടായി. രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. 29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതം നല്‍കിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തില്‍ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുല്‍ കൃഷ്ണയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിര്‍മ്മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.
Read More » -
Lead News
എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്, വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: ശില്‍പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ ആളുകളിലേക്ക്…
Read More » -
Lead News
ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു
കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നല്‍കിയത്തോടെ ആണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. രണ്ടു വര്‍ഷമായി ജെസ്നയെ കാണാതായിട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്‌നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പൊലീസ് മേധാവി, മുന്‍ ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ…
Read More » -
Lead News
ബിരിയാണിയുടെ കാശ് ചോദിച്ചു, അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി, 3 ബിജെപി നേതാക്കള്‍ അറസ്റ്റില്‍
ബിരിയാണിയുടെ കാശ് ചോദിച്ചതില്‍ കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിലെ റോയപേട്ടിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. റോയപേട്ടിലെ മുത്തയ്യ തെരുവിലെ ബിരിയാണികട രാത്രി അടയ്ക്കാന്‍ തുടങ്ങുന്നതിനിടെ മൂന്ന് പേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ച ഇവരെ ഹോട്ടല്‍ ഉടമയും ജീവനക്കാരും തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബിജെപി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്നായി അവരുടെ ഭീഷണി. തുടര്‍ന്ന് അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം മുത്തയ്യ തെരുവില്‍ കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ഇതോടെ ഹോട്ടല്‍ ഉടമ പൊലീസില്‍ അറിയിക്കുകയും ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വധഭീഷണി മുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
Read More » -
Lead News
മുഖ്യമന്ത്രി ഇത് വലിയ തള്ള് ആയി, ഇത്രയും തള്ളേണ്ടിയിരുന്നില്ല, പിണറായിയെ ട്രോളി ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ കേരള നിയമസഭയിൽ പിണറായിയും പിടി തോമസും ഏറ്റുമുട്ടിയത് പിന്നാലെയാണ് പിണറായി വിജയനെ ട്രോളി കൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തുന്നത്. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല എന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് പരിഹസിച്ചു. താൻ ഒരു പ്രത്യേക ജനുസ്സാണ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ ആണ് പ്രതിപക്ഷനേതാവ് പരിഹസിച്ചത്. ഇതു വലിയ തള്ള് ആയി. ഇത്രയും തള്ള് വേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തിൽ തള്ളണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പുകളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കും രമേശ് ചെന്നിത്തല മറുപടി നൽകി. പിണറായി ഗ്രൂപ്പുകളിയുടെ ആശാൻ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഎസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More » -
LIFE
സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘; പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി
മൂന്നു പതിറ്റാണ്ടിലേറെയായി മലയാള ഹാസ്യലോകത്തെ നിറസാന്നിധ്യമായ നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ ഭരത് മമ്മൂട്ടി നടന്‍ സലിംകുമാറിന് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. രമേഷ് പിഷാരടി, സോഹന്‍ സീനു ലാല്‍ എന്നിവരും പുസ്തക പ്രകകാശന ചടങ്ങില്‍ പങ്കെടുത്തു. കൈരളി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാദകര്‍. മിമിക്രിവേദികളിലും ഹാസ്യാവതരണത്തിലും തിളങ്ങിയ സാജന്‍ പള്ളുരുത്തിയുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കാലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച സാജന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതലാണ് മിമിക്രി, സ്‌റ്റേജ് ഷോകള്‍ക്ക് പോയി തുടങ്ങിയത്. അങ്ങനെ സംവിധായകന്‍ ജയരാജിന്റെ കണ്ണകിയിലൂടെ ആദ്യമായി സിനിമയിലെത്തി. പിന്നീട് വീട്ടിലെ ചില പ്രശ്‌നങ്ങള്‍ മാതാവിന്റെ മരണം. അച്ഛന്റെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ കാരണം കാലാരംഗത്ത് നിന്ന് കുറച്ച് ഇടവേളയെടുത്തു. പിന്നീടാണ് ഇടി, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ റീ എന്‍ട്രി നടത്തിയത്. ചെണ്ട എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങി. നാടന്‍…
Read More » -
LIFE
മുംബൈക്കെതിരെ മിന്നും സെഞ്ചുറി,മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് പിണറായി
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്- സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.
Read More » -
Lead News
ആളറിയാതെ ഡി സി പി യെ തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ, ന്യായീകരിച്ച് ഡി സി പി
മഫ്തിയിലെത്തിയ ഡി സി പി ഐശ്വര്യ ഡോങ്റേയെ പോലീസ് സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാനടപടി. കഴിഞ്ഞദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിലാണ് സംഭവം. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോൾ പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് തടഞ്ഞു. പുതുതായി ചുമതലയേറ്റ ഡി സി പിയെ വനിതാ പോലീസ് തിരിച്ചറിഞ്ഞില്ല. കോവിഡ് കാലം ആയതിനാൽ സന്ദർശകരുടെ വിവരശേഖരണം നടത്തുന്നതും ഡി സി പിയെ തടയാൻ കാരണമായി. സംഭവത്തിൽ പ്രകോപിതയായ ഡി സി പി വനിതാ പോലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിച്ചു. പിന്നാലെ അച്ചടക്ക നടപടി എടുത്തു. രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് ശിക്ഷ നടപടിയായി അയക്കുകയായിരുന്നു. സംഭവം വിവാദമാവുകയും പോലീസുകാർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഇതേതുടർന്ന് വിശദീകരണവുമായി ഡി സി പി രംഗത്തെത്തി. പാറാവ് ജോലി ഏറെ ജാഗ്രത വേണ്ട ജോലി ആണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ശ്രദ്ധാലുവായിരുന്നില്ല എന്നും ഡി സി പി വിശദീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയ മേലുദ്യോഗസ്ഥയെ ശ്രദ്ധിക്കാതെ…
Read More » -
Lead News
ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടു: ട്വിറ്റര്‍ സിഇഒ
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിലക്കില്‍ പ്രതികരിച്ച് ട്വിറ്റര്‍ സിഇഒ ജാക്ക് ഡൊര്‍സെ. ട്രംപിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് നല്ല തീരുമാനമായിരുന്നുവെന്നും എന്നാല്‍ ഇതിലൂടെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയെന്ന അന്തിമ ലക്ഷ്യത്തിന്റെ പരാജയമാണ് വിലക്കെന്നു കരുതുന്നുവെന്നും ജാക്ക് ട്വീറ്റ് ചെയ്തു. 88 മില്യന്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍ സ്വതന്ത്രമായി സംസാരിക്കാനുള്ള ട്രംപിന്റെ അവകാശം അടിച്ചമര്‍ത്തുകയാണ് ട്വിറ്റര്‍ ചെയ്തതെന്ന വിമര്‍ശനവും അതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ട്രംപിനെ വിലക്കിയതില്‍ ആഘോഷിക്കുകയോ അഭിമാനിക്കുകയോ ഇല്ലെന്ന് ജാക്ക് വ്യക്തമാക്കി. സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന കൃത്യമായ വിവരങ്ങള്‍…
Read More »