Month: January 2021
-
Lead News
“പി ആർ ഏജൻസികൾ അല്ല എന്നെ പിണറായി വിജയൻ ആക്കിയത്”
സ്വർണക്കടത്തു കേസിൽ നിയമസഭയിൽ മുഖ്യമന്ത്രിയും പിടി തോമസും ഏറ്റുമുട്ടി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പിടി തോമസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തിയത്. എന്നാൽ പൂരപ്പാട്ട് നടത്താൻ ഉള്ള സ്ഥലം അല്ല നിയമസഭ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് സ്വർണക്കടത്തു കേസിലെ പ്രതിക്കൂട്ടിൽ പി ടി തോമസ് പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് എതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ തന്റെ വീട്ടിൽ മകളുടെ വിവാഹത്തലേന്ന് സ്വപ്നസുരേഷ് എത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധുക്കളെ ആരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കൈകളും വാക്കുകളും ശുദ്ധം. കേസിൽ കുടുക്കാൻ നേരത്തെയും പലരും ശ്രമിച്ചു. അതൊക്കെ കോടതി വലിച്ചെറിയുകയായിരുന്നു എന്ന് ലാവലിൻ കേസിനെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി ആർ ഏജൻസികൾ അല്ല തന്നെ പിണറായി വിജയൻ ആക്കിയത്. അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. പ്രതിപക്ഷ ശാപത്തിൽ താൻ അധോലോകനായകൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Lead News
ജെല്ലിക്കെട്ടിനിടെ അപകടം; 4 പേര്‍ക്ക് പരിക്ക്
മധുര: ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിപുരത്താണ് സംഭവം. അതേസമയം, മുന്നൂറോളം കാളകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ആവണിപുരത്തെത്തും. ജെല്ലിക്കെട്ടിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നതെന്ന് രാഹുലിന്റെ സന്ദര്‍ശനത്തില്‍ ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്നും ബിജെപി നേതൃത്വം അരോപിച്ചു. തമിഴ്നാട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ജെല്ലിക്കെട്ട് കാണാന്‍ വരുന്നതിലൂടെ കര്‍ഷക സമരത്തിന് രാഹുല്‍ ഗാന്ധി ധാര്‍മിക പിന്തുണ നല്‍കുകയാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് കെ എസ് അഴഗിരി പറഞ്ഞു. കാളകര്‍ഷകരുടെ അടയാളവും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Lead News
കേരളം പൂർണമായും വാക്സിനേഷന് വേണ്ടി സജ്ജം :ആരോഗ്യമന്ത്രി കെ കെ ഷൈലജ
കേരളം പൂർണമായും വാക്സിനേഷന് വേണ്ടി സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ.കേരളത്തിൽ വാക്സിനേഷൻ വിജയകരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് മുന്നോടിയായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ജനങ്ങളെ അറിയിക്കുവാനാണ് ശില്പശാല. വാക്സിനേഷനു വേണ്ടിയുള്ള എല്ലാ നടപടി ക്രമവും പൂർത്തിയാക്കി.കൃത്യമായി രജിസ്ട്രേഷനും നടത്തി.അതിൻ പ്രകാരം വാക്സിനേഷൻ നടത്തും എന്നും മന്ത്രി അറിയിച്ചു. ആദ്യം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകും.തുടർന്ന് മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് നൽകും. വാക്സിന്റെ ആദ്യ ഡോസെടുത്താൻ സുരക്ഷിതരായി എന്ന് കരുതരുത്.എല്ലാ മുൻകരുതലും തുടരണം.വാക്സിൻ ഭയക്കേണ്ട ഒന്നല്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
Lead News
ശ്വാസം പിടിച്ചുവെച്ചാല്‍ കോവിഡ് സാധ്യത വര്‍ധിക്കും
ശ്വാസം പിടിച്ചു നിര്‍ത്തുന്ന അവസ്ഥ കോവിഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. ശ്വാസകോശത്തിനുള്ളില്‍ വൈറസിനു നിലനില്‍ക്കാനുള്ള സാധ്യത ശ്വാസം പിടിച്ചുവയ്ക്കുന്നതിലൂടെ വര്‍ധിക്കും. ഇതു രോഗം ബാധിക്കാനുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് വര്‍ധിപ്പിക്കുമെന്നാണ് ഐഐടി മദ്രാസിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ശ്വസന ആവൃത്തിയുടെ മാതൃക ലബോറട്ടറിയില്‍ തയാറാക്കി നടത്തിയ പഠനത്തിലാണ് ശ്വാസം പിടിച്ചു വയ്ക്കുന്ന ചുറ്റുപാടില്‍ കഴിയേണ്ടി വരുന്ന അവസ്ഥ വൈറസിന്റെ ആക്രമണത്തെ രൂക്ഷമാക്കുമെന്നു തെളിഞ്ഞതെന്നു പഠനം പറയുന്നു. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സകളും മരുന്നുകളും വികസിപ്പിക്കുന്നതിനു പഠനം വഴിയൊരുക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചിലര്‍ക്ക് മറ്റുളളവരെ അപേക്ഷിച്ച് പെട്ടെന്ന് ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പഠനം ആരംഭിച്ചത്.
Read More » -
NEWS
കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ മുരുകേശൻ – ബിന്ദു ദമ്പതികൾക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന്
കേരള സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് വൈകുന്നേരം 4 മണിക്ക് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിക്കും. കീഴ്മാട് ഗ്രാമ പഞ്ചായത്ത് ശ്രീനാരായണ ഗിരി ദേശത്ത് മൂന്തപ്പള്ളി വീട്ടിൽ മുരുകേശൻ – ബിന്ദു ദമ്പതികൾക്കാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വീട് നിർമ്മിച്ച് നൽകുന്നത്. കഴിഞ്ഞ പ്രളയകാലത്ത് തകർന്നു പോയ വീട് ഇരുന്ന ഭാഗത്താണ് സർക്കാർ പ്ലാൻ അനുസരിച്ച് രണ്ട് മുറികളും, ഹാളും അടുക്കളയുമുൾപ്പെടെയുള്ള വീട് നിർമ്മിച്ചത്. നിർമ്മാണ ഘട്ടത്തിൽ ആവശ്യമായ അധിക ജോലികളും സംഘം ഏറ്റെടുത്തു. നിർമാണം പൂർത്തിയായ വീട്ടിൽ ഇരുമുറികളിലും ഓരോ ഡബിൾ കട്ടിലും ബെഡും, 4 കസേരകൾ ഉൾപ്പെടെയുള്ള ഡയിനിംഗ് ടേബിൾ, ഗ്യാസ് സ്റ്റൗവ്, നാല് ആം ചെയറുകൾ, വീട്ടിൽ ആവശ്യമുള്ള മുഴുവൻ പാത്രങ്ങളും ഉൾപ്പെടെയാണ് കൈമാറുന്നത്. കൂടാതെ വിദ്യാർത്ഥികളായ കുട്ടികളുടെ പഠന-വിനോദ ആവശ്യത്തിനായി ഒരു LED TV യും…
Read More » -
NEWS
കോവിഡനന്തര ലോകത്തെ കുറിച്ച് ഡോ. ശശി തരൂർ സംസാരിക്കുന്നു
മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിന്റെ ഗതി മാറ്റി എഴുതിയ രോഗവുമായുള്ള പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇനി വരുന്ന കാലത്തെ കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്താകണം എന്ന് ഡോ. ശശി തരൂർ MP സംസാരിക്കുന്നു. മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകർ കാത്തിരിക്കുന്ന പോസ്-പോസ് പ്രതിവാര സംവാദത്തിന്റെ ഗ്ലോബൽ എഡിഷനിൽ അടുത്ത വെള്ളിയാഴ്ച, ജനുവരി 15-നാണ് ഡോ. തരൂർ ‘കോവിഡാനന്തര ലോകത്തെ ജീവിതം’ (Life in Post Pandemic World) എന്ന വിഷയത്തിൽ സംസാരിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ട് വരുവാനും, അർത്ഥപൂർണ്ണമായ സാമൂഹിക ഇടപെടലുകൾ നടത്തുവാനും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ IPSന്റെ പിന്തുണയോടെ ആഗോളതലത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയാണ് മിഷൻ ബെറ്റർ ടുമോറോ (MBT). കുട്ടികൾക്ക് വേണ്ടി വിജയകരമായി നടപ്പാക്കിയ പല പ്രശസ്തമായ പദ്ധതികളുടെയും ഉപജ്ഞാതാവ് കൂടിയാണ് ശ്രീ. വിജയൻ.സമൂഹത്തിൽ പ്രത്യാശയുടെ തിരി കെടാതെ സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ലോക്ക് ഡൌൺ കാലത്ത്…
Read More » -
LIFE
മുഹമ്മദ് അസറുദ്ധീൻ എന്ന കാസർഗോഡൻ കൊടുങ്കാറ്റ് -കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം -video
കാസറഗോഡ് സ്വദേശി മുഹമ്മദ് അസറുദ്ധീന്റെ അതിവേഗ മിന്നൽ സെഞ്ചുറി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് അതികായൻമാരായ മുംബൈയെ തകർത്ത് തരിപ്പണമാക്കി.കേരള ക്രിക്കറ്റ് ടീം മുഷ്താഖ് അലി ടി – 20 ടുർണമെൻ്റ് മൽസരത്തിൽ നേടിയ വിജയം കേരള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഏക്കാലവും ഓർമ്മിക്കപ്പെടും. അസറുദ്ദീൻ്റെ 54 പന്തിൽ 137 റൺസ് എന്ന ഇന്നിങ്‌സ് കേരള ബാറ്റ്സ്മാൻ്റെ ഏറ്റവും മികച്ച സെഞ്ച്വറിയായി രേഖപ്പെടുത്തും. ഇന്ത്യൻ ടീമിൽ ടി 20 താരമായി തിളങ്ങാൻ തനിക്ക് കഴിയുമെന്ന് വീക്കറ്റ് കീപ്പർ -ഓപ്പണിങ്ങ് ബാറ്റ്സ്മാനായ അസറുദ്ധീൻ മുംബൈക്കെതിരെ അത്ഭുത പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്.
Read More » -
Lead News
24 മണിക്കൂറിനിടെ 16,946 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ 2,13,603 പേര്‍ക്കാണ് രോഗമുളളത്. 24 മണിക്കൂറിനിടെ 198 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,51,727 ആയി. 17,652 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,46,763 ആയി. രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ വിതരണത്തിനായി സംഭരണകേന്ദ്രങ്ങളിലെത്തി. ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്.
Read More » -
LIFE
‘ലവ്’ ജനുവരി 29ന് തിയേറ്ററുകളിലേക്ക്…
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ലവ്’ തിയേറ്ററുകളിലേക്ക് എത്തുന്നു. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായിക നായകന്മാരാകുന്ന ചിത്രം ജനുവരി 29ന് തിയേറ്ററുകൡലെത്തും. പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച ലവ് നിര്‍മിക്കുന്നത് ആഷിക് ഉസ്മാന്‍ ആണ്. ഖാലിദ് റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ഒക്ടോബര്‍ 15ന് ചിത്രം ദുബായില്‍ തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായാണ് ചിത്രം റിലീസ് ചെയ്തത്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റും ഗോള്‍ഡന്‍ സിനിമയുമായിരുന്നു ചിത്രത്തിന്റെ ഗള്‍ഫ് വിതരണക്കാര്‍. ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പേരും ലവ് നേടിയിരുന്നു.
Read More » -
Lead News
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾക്ക് യു ഡി എഫ് കണ്ടുവെച്ചിട്ടുള്ള മണ്ഡലം കാഞ്ഞിരപ്പള്ളി എന്ന് സൂചന, ചങ്ങനാശ്ശേരിയും പരിഗണനയിൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫ് കണ്ടെത്തിയ അറ്റകൈ പ്രയോഗമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കുക എന്നത്. യു ഡി എഫ് വാഗ്ദാനം സുകുമാരൻ നായരുടെ മുന്നിൽ വച്ച് കഴിഞ്ഞു എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്. യു ഡി എഫ് -ന്റെ സിറ്റിംഗ് സീറ്റുകളായ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയുമാണ് സുജാതയെ മത്സരിപ്പിക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ. കാഞ്ഞിരപ്പള്ളിക്കാണ് കൂടുതൽ സാദ്ധ്യത. എൻ.എസ്.എസ് -ന്റെ തന്നെ വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്ന ഡോ.എൻ. ജയരാജ് ആണ് കാഞ്ഞിരപ്പള്ളിയിലെ എം.എൽ.എ.ഇദ്ദേഹം ഇപ്പോൾ എൽ.ഡി.എഫിലേക്ക് പോയതിനാൽ സുജാതയെ യു ഡി എഫ് സ്വതന്ത്രയാക്കി കളത്തിലിറക്കി എൻ എസ് എസ് -ന്റെ പിന്തുണയോടെ മണ്ഡലം പിടിക്കാനാണ് യു.ഡി.എഫ് നേതാക്കൾ…
Read More »