Month: January 2021

  • Lead News

    വാട്ട്സ്ആപ്പിന് ഇരട്ടത്താപ്പ്, ഇന്ത്യക്കും യൂറോപ്പിനും രണ്ടു സ്വകാര്യതാ നയം

    സ്വകാര്യതാ നയം സംബന്ധിച്ച വാട്സാപ്പിന്റെ ഇരട്ടത്താപ്പ് പുറത്ത്. ഇന്ത്യക്കും യൂറോപ്പിനും 2 സ്വകാര്യതാനയം ആണ് വാട്സ്ആപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇത് വാട്സാപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. സ്വകാര്യ ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമം വേണമെന്ന ആവശ്യം ഉയരുകയാണ്. ഫേസ്ബുക്കിനു സ്വന്തം ഡാറ്റ പങ്കു വയ്ക്കാതെ ഇന്ത്യയിൽ ആർക്കും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആകില്ല. എന്നാൽ യൂറോപ്പിൽ പഴയ സ്വകാര്യതാനയം തന്നെ തുടരുമെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്. ” വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റമില്ല. യൂറോപ്യൻ ഉപഭോക്താവിന്റെ ഡാറ്റ വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് ഷെയർ ചെയ്യില്ല. ” വാട്ട്സ്ആപ്പ് സ്വകാര്യത നയം ഡയറക്ടർ നിയം സീനി പറഞ്ഞു. വാട്സാപ്പിന്റെ യൂറോപ്പിലെ എഫ് എ ക്യു പേജിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റം വന്നിട്ടില്ലെന്നും ഉപഭോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ” യൂറോപ്പിൽ വ്യക്തിയുടെ ഡാറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ സ്ഥിതി അങ്ങനെ അല്ല. സ്വകാര്യ…

    Read More »
  • Lead News

    ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു

    അയ്യപ്പ ഭക്തർക്ക് ദർശനപുണ്യം ആയി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി. ഇരുവരും ചേർന്ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ 5000 പേർക്ക് മാത്രമായിരുന്നു സന്നിധാനത്തേക്കുള്ള പ്രവേശനം.

    Read More »
  • LIFE

    ഭക്ഷണം വൈകി, ജോലിക്കാരനെ കടിച്ചുകീറി കൊന്ന് റോട്ട് വീലർ നായ്ക്കൾ

    രണ്ടു റോട്ട് വീലർ നായ്ക്കളുടെ കടിയേറ്റ് 58 കാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചിദംബരത്ത് ആണ് സംഭവം. കെ ജീവാനന്ദം ആണ് വളർത്തു പട്ടികളുടെ കടിയേറ്റ് മരിച്ചത്. 2013 മുതൽ ഒരു ഫാമിൽ ആണ് ജീവാനന്ദം ജോലി ചെയ്യുന്നത്. എൻ വിജയസുന്ദരം എന്നയാളുടെതാണ് ഫാം. മൂന്നുകൊല്ലം മുമ്പ് വിജയസുന്ദരം രണ്ടു റോട്ട് വീലർ നായ്ക്കളെ വാങ്ങി. ഫാമിന്റെ സുരക്ഷയ്ക്ക് ആയിരുന്നു വളർത്തു പട്ടികളെ വാങ്ങിയത്. വളർത്തു പട്ടികൾക്ക് എന്നും ഭക്ഷണം നൽകുക ജീവാനന്ദം ആണ്. രാവിലെ ഫാമിൽ എത്തുമ്പോൾ തന്നെ ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം കൊടുക്കും. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം നൽകാൻ വൈകി. ” ചൊവ്വാഴ്ച ജീവാനന്ദം കൃത്യസമയത്തുതന്നെ ഫാമിൽ എത്തി. എന്നാൽ പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പോയത് വൈകുന്നേരമാണ്.ജീവാനന്ദത്തെ കണ്ട ഉടൻ പട്ടികൾ ആക്രമിക്കുകയായിരുന്നു. ” പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാൻ ജീവാനന്ദം ശ്രമിച്ചിരുന്നു. എന്നാൽ നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ജീവാനന്ദത്തിന്റെ ചെവി രണ്ടും നായ്ക്കൾ കടിച്ചു പറിച്ചു.…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു യു.കെ.യില്‍ നിന്നും വന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു 4337 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 66,503; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,61,154 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന…

    Read More »
  • LIFE

    കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ ഇട്ടു, പ്രതികാരമായി യുവാവ് മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ

    മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ് മോഷ്ടിക്കുന്ന യുവാവിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ 24 കാരൻ തമിഴ് ശെൽവൻ കണ്ണനെ ആണ് ജാംനഗർ പോലീസ് അറസ്റ്റ് ചെയ്തത്. എം പി ഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്ടോപ്പുകൾ മോഷണംപോയ കേസിലാണ് അറസ്റ്റ്. മെഡിക്കൽ വിദ്യാർഥികളുടെ അഞ്ഞൂറോളം ലാപ്ടോപ്പുകൾ ആണ് ഇയാൾ മോഷ്ടിച്ചത് എന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഡിസംബർ 26ന് ജാംനഗറിൽ എത്തിയ പ്രതി ആദ്യം ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടന്നുകയറിയ ഇയാൾ മുറികൾ തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നു. ഒരു പ്രതികാര കഥയാണ് തമിഴ് ശെൽവന് പൊലീസിനോട് പറയാനുണ്ടായിരുന്നത്. 2015 ൽ ജീവിതത്തിലുണ്ടായ ഒരു ദുരന്ത കഥയുടെ പ്രതികാരമാണ് ലാപ്ടോപ് മോഷണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ തമിഴ് ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി ഇന്റർനെറ്റിൽ ഇട്ടിരുന്നു. അന്നുമുതൽ മെഡിക്കൽ വിദ്യാർത്ഥികളോട് തമിഴ് ശെൽവന് പകയാണ്. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ…

    Read More »
  • Lead News

    കോവിഡും പ്രകൃതി ദുരന്തവും;കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഇടിഞ്ഞു

    കേരളത്തിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച 2020-ല്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് താഴേക്കാവാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91 ശതമാനമാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്‌വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം സാമ്പത്തിക വിഷമത വര്‍ധിപ്പിച്ചതായും കാണുന്നു. കോവിഡ് കാരണം ആഭ്യന്തര വരുമാനത്തില്‍ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി. അതേസമയം നെല്ലിന്റെ ഉത്പാദനം വര്‍ധിച്ചെന്നും…

    Read More »
  • VIDEO

    “ആ കളി വേണ്ട”, കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്-video

    Read More »
  • Lead News

    “ആ കളി വേണ്ട”, കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത്

    മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞില്ല എന്ന പേരിൽ പാറാവ് നിന്ന വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ ശിക്ഷ നടപടി എടുത്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. മേലിൽ ഇത്തരത്തിൽ പെരുമാറരുത് എന്നാണ് മുന്നറിയിപ്പ്. സംഭവം വാർത്തയായതോടെ ഡിസിപി ഐശ്വര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാറിന് റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് കൊച്ചി ഡി സി പി ക്ക് ആഭ്യന്തരവകുപ്പ് താക്കീത് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർ ആണ് ഐശ്വര്യ. ഐശ്വര്യയുടെ പെരുമാറ്റം അതിരു കടന്നതായി മേലുദ്യോഗസ്ഥരും വിലയിരുത്തുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് കാരണമായ സംഭവം. എറണാകുളം നോർത്തിൽ ഉള്ള വനിതാ പോലീസ് സ്റ്റേഷനിലേക്ക് ആണ് ഐശ്വര്യ മഫ്തിയിൽ എത്തുന്നത്. വണ്ടി നോർത്ത് സ്റ്റേഷനുമുന്നിൽ പാർക്ക് ചെയ്തതിനുശേഷം സമീപത്തുള്ള വനിതാ സ്റ്റേഷനിലേക്ക് നടന്നു കയറുകയായിരുന്നു ഐശ്വര്യ. സാധാരണ വേഷത്തിൽ മാസ്ക് ധരിച്ച ഒരു സ്ത്രീ സ്റ്റേഷനിലേക്ക് കടന്നുവരുന്നത് കണ്ട പാറാവിന് നിയോഗിക്കപ്പെട്ട വനിതാ…

    Read More »
  • Lead News

    പള്‍സ് പോളിയോ; തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

    തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ജനുവരി 31ന് നല്‍കാന്‍ തീരുമാനിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 16നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യമെമ്പാടും കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നതിനാല്‍ പോളിയോ വാക്സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ശനിയാഴ്ച കോവിഡ് വാക്‌സിന്‍ വിതരണം നടക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡും ഭാരത് ബയോടെക്ക് തയ്യാറാക്കിയ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

    Read More »
  • Lead News

    കര്‍ഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന്​ ഭൂപീന്ദര്‍ സിങ്​ മാന്‍ പിന്മാറി

    ഡല്‍ഹിയിലെ കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭുപീന്ദര്‍ സിങ് മാന്‍ പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുകയാണ്. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യുണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും. ഈയൊരു സാഹചര്യത്തില്‍ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കാന്‍ തയാറാണ്. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പറഞ്ഞു. അതേസമയം, ഭൂപീന്ദര്‍ സിങ് മാന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്. എന്നാല്‍, സമിതിക്കെതിരെ രൂപീകരണവേളയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    Read More »
Back to top button
error: