Lead NewsNEWS

ബിരിയാണിയുടെ കാശ് ചോദിച്ചു, അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി, 3 ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ബിരിയാണിയുടെ കാശ് ചോദിച്ചതില്‍ കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിലെ റോയപേട്ടിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം.

റോയപേട്ടിലെ മുത്തയ്യ തെരുവിലെ ബിരിയാണികട രാത്രി അടയ്ക്കാന്‍ തുടങ്ങുന്നതിനിടെ മൂന്ന് പേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ തിരിച്ചുപോകാന്‍ ശ്രമിച്ച ഇവരെ ഹോട്ടല്‍ ഉടമയും ജീവനക്കാരും തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബിജെപി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്നായി അവരുടെ ഭീഷണി.

Signature-ad

തുടര്‍ന്ന് അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം മുത്തയ്യ തെരുവില്‍ കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. ഇതോടെ ഹോട്ടല്‍ ഉടമ പൊലീസില്‍ അറിയിക്കുകയും ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വധഭീഷണി മുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Back to top button
error: