
ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. വാക്‌സിന്‍ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ സ്വീകരിക്കുന്ന ചിലരുമായും, കുത്തിവയ്പു കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി ആശയവിനിമയം നടത്തും. വാക്‌സിന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കോവിന്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിര്‍വ്വഹിക്കും. മുന്‍ഗണന ക്രമത്തില്‍ തയ്യാറാക്കിയിട്ടുള്ള 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. എല്ലാ സംസ്ഥാനത്തേക്കും വേണ്ട വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലേക്ക് 4,33,500 ഡോസ് കോവിഡ് വാക്‌സിനാണ് എത്തിയിരിക്കുന്നത്.