സാമ്പത്തിക വളർച്ചയും സാമൂഹികനീതിയും ഉറപ്പിക്കുന്നത് ആയിരിക്കും ഈ ബജറ്റ് എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. നിരവധി ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാം.
കോവിഡനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും. പാവപ്പെട്ടവർക്കുള്ള ക്ഷേമ നടപടികൾക്കൊപ്പം ദീർഘകാലത്തേക്ക് കേരളത്തിന്റെ വികസനം മുന്നിൽകണ്ടുള്ള ബജറ്റ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടം എടുക്കുന്നതിനെ കുറിച്ച് ആർക്കും വേവലാതി വേണ്ട. ജനങ്ങളിൽ ഭയം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിബന്ധനകൾക്കു ഉള്ളിൽ നിന്നു കൊണ്ട് തന്നെയാണ് കടമെടുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.