NEWS
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: കാർഷിക നിയമത്തെ അഭിനന്ദിച്ചു, ചെങ്കോട്ടയിലെ കർഷക അക്രമങ്ങളെ അപലപിച്ചു

കാർഷിക നിയമത്തിനെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും രാഷ്ട്രപതി. മുൻപ് അനുകൂലിച്ചവർ ഇപ്പോൾ എതിർക്കുകയാണ്. വിളകൾക്ക് ന്യായവില ഉറപ്പാക്കും. താങ്ങുവില ഇപ്പോൾ റെക്കോർഡ് നിരക്കിലാണ്.
ചൈനീസ് കടന്നുകയറ്റത്തിന് രാജ്യം മറുപടി നൽകി. രാജ്യ താൽപര്യം സംരക്ഷിച്ചു. കോവിഡ് വാക്സിൻ ലോകം മുഴുവനും ലഭ്യമാക്കുമെന്നും പ്രസംഗത്തിൽ വിശദീകരണം. നയപ്രഖ്യാപന പ്രസംഗത്തിൽ വള്ളത്തോളിൻ്റെ ഉദ്ധരണിയും രാഷ്ട്രപതി ചൊല്ലി.*”ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം” എന്ന വരിയാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.