NEWS

അർണാബിനും ബിജെപിക്കും കുരുക്ക്, റേറ്റിംഗ് തട്ടിപ്പുകേസിൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്

റേറ്റിംഗ് തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി ഉടമ അർണാബ് ഗോസാമിക്കും ബിജെപിക്കും കുരുക്കായി വാട്സ്ആപ്പ് ചാറ്റുകൾ പ്രചരിക്കുന്നു. ചാനൽ റേറ്റിംഗ് കൂട്ടാൻ തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ചാറ്റുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചു. എന്നാൽ ചാറ്റുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

റേറ്റിംഗ് ഏജൻസി ബാർക്ക് മുൻ സി ഇ ഒ പാർത്തോ ദാസും ആയി ആണ് ചാറ്റുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രത്തിലും ഉള്ള അർണാബിന്റെ ബന്ധവും ചാറ്റിൽ വരുന്നുണ്ട്. അർണാബ് അധികാര ദല്ലാളായി പ്രവർത്തിച്ചു എന്ന നിലയിലും ചാറ്റിൽ പരാമർശങ്ങളുണ്ട്. 500 പേജോളം വരും പുറത്തായ ചാറ്റുകൾ എന്നാണ് വിവരം. റേറ്റിംഗ് തട്ടിപ്പുകേസിൽ പിടികൂടപ്പെട്ട് പാർത്തോ ദാസ് ഇപ്പോൾ ജയിലിലാണ്.

Back to top button
error: