Lead NewsNEWS

ആന ഇടഞ്ഞു: പാപ്പാന് ദാരുണാന്ത്യം

ഇടഞ്ഞ കൊമ്പനാനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. ആയയില്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. സ്‌കൂട്ടര്‍ പൂജിക്കാനെത്തിയ ചെറുപ്പക്കാര്‍ ആനയുടെ അടുത്ത് നിന്ന് സെള്‍ഫിയെടുത്തപ്പോഴായിരുന്നു സംഭവം.

ഫ്‌ളാഷ് ലൈറ്റ് മിന്നിയപ്പോഴാണ് ആന ഭയന്നതെന്നും തൊട്ടടുത്ത് നിന്നിരുന്ന പാപ്പാന്‍ വിഷ്ണുവിനെ തുമ്പിക്കൈയ്യിലെടുത്ത് നിലത്തേക്ക് അടിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വിഷ്ണുവിനെ നിലത്തേകടിച്ച ശേഷം പൂജിക്കാനെത്തിയ സ്‌കൂട്ടര്‍ ചവിട്ടി മറിച്ച ആന ജനവാസ മേഖലയിലേക്ക് ഓടിപ്പോവുകയായിരുന്നു.

രാത്രി 8 മണിയോടെ നാട്ടുകര്‍ ചേര്‍ന്ന് വടം എറിഞ്ഞ് ആനയെ തളയ്ക്കുകയായിരുന്നു. നാട്ടിലേക്കിറങ്ങിയ ആന മണിക്കൂറുകളോളം നാടിനെ ഭീതിയിലാഴ്ത്തി. വിഷ്ണുവിനെ അരമണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: