NEWS

കർഷക സമരത്തിനെതിരെ അമിത്ഷാ വീണ്ടും, കർണാടകയിൽ പ്രതിഷേധം

കർഷകനേതാക്കൾക്കും സമരത്തെ സഹായിക്കുന്നവർക്കും എൻഐഎ നോട്ടീസ്‌ അയച്ചതിനു പിന്നാലെ കാർഷികനിയമങ്ങളെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ വീണ്ടും രംഗത്ത്‌. നേരത്തെ കൃഷിമന്ത്രിയുമായുള്ള ചർച്ച പാളംതെറ്റിച്ചത്‌ അമിത്‌ഷായുടെ ഇടപെടൽ മൂലമായിരുന്നു .

മൂന്ന്‌ കാർഷികനിയമവും കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ കർണാടകത്തിൽ പൊതുറാലിയിൽ പങ്കെടുത്തു അമിത്‌ഷാ പറഞ്ഞു. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വിൽക്കാൻ വഴിയൊരുങ്ങുന്നതാണ് നിയമമെന്നും
അദ്ദേഹം പറഞ്ഞു. കർഷകസംഘടനകൾ പലവട്ടം തള്ളിയ സർക്കാരിന്റെ അവകാശവാദമാണ്‌ അമിത്‌ ഷാ വീണ്ടും ആവർത്തിക്കുന്നത്‌.

റിപ്പബ്ലിക്‌ ദിനത്തിൽ കർഷകപരേഡ്‌ നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ സമരസമിതി അറിയിച്ചു. പരേഡ് സമാധാനപരമായി ‌ നടത്തും. ഡൽഹി, ഹരിയാന പൊലീസുകൾ ഇതിനോട്‌ സഹകരിക്കുമെന്ന്‌ കരുതുന്നതായും സമരസമിതി നേതാക്കൾ പറഞ്ഞു.

Back to top button
error: