കോവിഡ് പ്രതിരോധകുത്തിവെയ്പ് കേരളത്തിൽ ഒരു ആഴ്ചയിൽ നാല് ദിവസം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിങ്കള്, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആയിരിക്കും ഗോപി പ്രതിരോധകുത്തിവെപ്പ് നടത്തുക. ഓരോ ദിവസവും 100 പേർക്ക് വീതമായിരിക്കും കുത്തിവെപ്പ് നടത്തുക.
എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് കോവിഡ്
പ്രതിരോധകുത്തിവയ്പ്പ് നടക്കുന്നത്. കോവിഡ് പ്രതിരോധ. കോവിഡ് പ്രതിരോധ കുത്തിവെയ്പിന് രജിസ്റ്റർ ചെയ്തവർ കേന്ദ്രത്തിൽ എപ്പോൾ എത്തണം എന്നുള്ള കാര്യം സന്ദേശമായി തങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും എന്ന് അറിയിച്ചു. വാക്സിന് സ്വീകരിച്ചവരെ അതാത് കേന്ദ്രങ്ങളിൽ അരമണിക്കൂർ നിരീക്ഷിച്ചതിനുശേഷം മാത്രമേ തിരികെ വിടൂ. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും മറ്റു ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങളിൽ വീതവുമാണ് കുത്തിവെപ്പ് നടക്കുന്നത്.
കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാംഘട്ടമായി ആരോഗ്യപ്രവർത്തകർക്ക് ആണ് കുത്തിവെപ്പ് നൽകുക. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ വിതരണം പൂർത്തിയായാൽ രണ്ടാം ഘട്ടമായി കോവിഡ് പ്രതിരോധത്തിനു മുന്നിൽ നിന്ന വിവിധ സേനാംഗങ്ങൾ, പോലീസുകാർ, റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് കുത്തിവെപ്പ് നൽകുക. കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച് ആദ്യ ദിവസത്തിൽ ആർക്കും തന്നെ പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നു വാർത്ത വരുന്നത് സന്തോഷകരവും ശുഭപ്രതീക്ഷയും ആണെന്ന് അധികൃതർ അറിയിച്ചു.