ട്രാക്ടർ പരേഡിൽ തീരുമാനം പറയാതെ സുപ്രീം കോടതി:പോലീസിന് തീരുമാനിക്കാം
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് പോരാടുന്ന കർഷകർ ജനുവരി 26ന് ട്രാക്ടർ പരേഡ് നടത്തുന്ന സംഭവത്തിൽ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന് സുപ്രീംകോടതി. കേസ് വീണ്ടും പരിഗണിക്കാനിരിക്കെ ട്രാക്ടർ പരേഡിൽ പോലീസിന് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യം പൊലീസിനുണ്ട്. എന്നാൽ ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യം ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചു.
കിസാൻ പരേഡ് രാജ്യത്തിൻറെ ഔദ്യോഗിക പരേഡിനെ ബാധിക്കുമെന്നും മറ്റു രാജ്യങ്ങൾക്കിടയിൽ ഇത് ഇന്ത്യ രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാകും എന്നു കാണിച്ച് പോലീസ് നൽകിയ ഹർജിയിലാണ് കോടതി തീരുമാനം അറിയിച്ചത്. സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഇരുപതിലേക്ക് മാറ്റി
പരേഡ് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പോലീസിന് ആണെന്നുള്ളത് ഉത്തരവായി തരണമെന്ന് എജി ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര സർക്കാരിൻറെ അധികാരത്തെ കുറിച്ച് കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ലെന്നാണ് മറുപടി ലഭിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനും കോടതി നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഇന്നാണ് നടക്കുന്നത്.