
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായ വിജയദാസ് അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയാണ് വിജയദാസ് അന്തരിച്ചത്. വിജയ് ദാസിന് കോവിഡാനന്തര ശ്വാസകോശ രോഗവും മസ്തിഷ്കാഘാതവും സംഭവിച്ചുവെന്നതാണ് മരണകാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിതനായ ഇദ്ദേഹത്തെ പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഈ മാസം പന്ത്രണ്ടാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയിലിരിക്കെ വിജയദാസിന് ന്യൂമോണിയയും ബാധിച്ചിരുന്നു. രാവിലെ മുതൽ മൃതശരീരം പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.






