NEWS

“വാങ്ക്” ജനുവരി 29 ന് റിലീസ്

പ്രശസ്ത തിരക്കഥാകൃത്തായ ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞ കഥ. ജനുവരി 29ന് തീയേറ്ററിൽ റിലീസ് ചെയ്യുന്നു.പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണിത്.


തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്.

സെവൻ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദ്ദീൻ ഉം ഷെബീർ പത്താനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷ ആണ്.ഉണ്ണി യാറും ട്രെൻസ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാങ്കിന്റെ സഹ നിർമാതാക്കൾ.

മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.തണ്ണീർമത്തൻ ദിനങ്ങൾ ലൂടെ പ്രശസ്തയായ അനശ്വരരാജൻ, ഗപ്പിക്ക് ശേഷം നന്ദന വർമ്മ, വിനീത്.ഗോപിക രമേശ്‌. മീനാക്ഷി ഉണ്ണി കൃഷ്ണൻ. എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

കൂടാതെ ജോയ് മാത്യു മേജർ രവി. ശ്രീകാന്ത് മുരളി,പ്രകാശ് ബാരെ, സിറാജുദ്ദീൻ. വിജയൻ വി നായർ, ശബ്നമുഹമ്മദ്. സരസ ബാലുശ്ശേരി.തസ്നി ഖാൻ. ദർശൻ.സാക്കിബ് തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പൊന്നാനി, വടക്കേക്കാട്.കുന്നംകുളം, വഴനി ഡാം ഇവിടങ്ങളിൽ ആയിരുന്നു, പി എസ് റഫീഖിന്റെ തൂലികയിൽ വിരിഞ്ഞ ഗാനങ്ങൾക്കു ഔസേപ്പച്ചൻ മാസ്മരിക സംഗീതം അകമ്പടി ആവുന്നു.

എഡിറ്റിംഗ് സുരേഷ് യുആർ എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ. ട്രെയിലർ കട്ട്സ് ഡോൺ മാക്സ്. കലാസംവിധാനം ബാവ, വസ്ത്രാലങ്കാരം ലിജി പ്രേമൻ. മേക്കപ്പ് രാജേഷ് നെന്മാറ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്. സ്റ്റിൽസ് നവീൻ മാനിക്. മാർക്കറ്റിംഗ് സംഗീതജയചന്ദ്രൻ. ഡിസൈൻ മാമി ജോ. പി ആർ ഒ.എം കെ ഷെജിൻ ആലപ്പുഴ

Back to top button
error: