Month: January 2021
-
Lead News
കോൺഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും, തെരഞ്ഞെടുപ്പ് മെയ് മാസത്തിൽ-വീഡിയോ
കോൺഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും. പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തും. ജൂൺ മാസത്തിൽ പുതിയ പ്രസിഡന്റ് ചുമതല ഏൽക്കും.നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തിൽ ആയിരിക്കും ഇതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
Read More » -
Lead News
സാന്ത്വന സ്പര്‍ശം ഫെബ്രുവരി 1 മുതല്‍ 18 വരെ; പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദ്ദേശിച്ചു. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഈ ജില്ലകളില്‍ ജനുവരി 24ന് ഉച്ച മുതല്‍ 28 വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ജനുവരി 27 ഉച്ച മുതല്‍ ഫെബ്രുവരി 2ന്…
Read More » -
LIFE
സണ്ണി ലിയോൺ കേരളത്തിൽ: തിരുവനന്തപുരത്തേക്ക് ജനസാഗരമെന്ന് ട്രോളന്മാർ
ബോളിവുഡ് നടിയും മോഡലുമായ സണ്ണി ലിയോൺ കേരളത്തിൽ എത്തി. ഒരു സ്വകാര്യചാനലിന്റെ പരിപാടിക്ക് വേണ്ടിയാണ് സണ്ണിലിയോണും കുടുംബവും ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇനി ഒരാഴ്ച താരം ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അറിയിച്ചു. സണ്ണി ലിയോൺ തിരുവനന്തപുരത്തെത്തി എന്ന വാർത്ത അറിഞ്ഞതോടെ ഏറ്റവുമധികം ആവേശത്തിൽ ആയത് ട്രോളൻമാരാണ്. സണ്ണിലിയോണിന്റെ കേരളത്തിലേക്കുള്ള വരവ് അവർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. തലസ്ഥാനത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് സണ്ണിലിയോണും കുടുംബത്തിനും താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം ഒരു അവധിക്കാല ആഘോഷം കൂടി ലക്ഷ്യം വെച്ചാണ് താരവും കുടുംബവും കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഷൂട്ടിങ്ങിന് ശേഷമുള്ള താരത്തിന്റെ മറ്റു പരിപാടികൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read More » -
LIFE
എന്തുകൊണ്ട് രഹ്‌ന ഫാത്തിമ വേർപിരിഞ്ഞു? കാരണം വെളിപ്പെടുത്തി സുഹൃത്ത് ജോമോൾ ജോസഫ്-വീഡിയോ
രഹ്‌ന ഫാത്തിമയുടേയും മുൻപങ്കാളി മനോജ് ശ്രീധറിന്റെയും സുഹൃത്താണ് ജോമോൾ ജോസഫ്. ഇരുവരും തമ്മിലുള്ള വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജോമോൾ ജോസഫ്. വീഡിയോ കാണുക
Read More » -
LIFE
മാസ്ക് ധരിക്കേണ്ടത് ഇങ്ങനെ: വീഡിയോയുമായി സൂപ്പർ നായിക
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹൻ സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തില്‍ താരത്തിന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തമിഴ് സിനിമയിൽ താരം ഇന്ന് ഏറ്റവും വിലയേറിയ നായികയാണ്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലാണ് മാളവിക മോഹൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രത്തില്‍ മാളവികയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ധനുഷിനെ നായകനാക്കി കാർത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മാളവിക മോഹൻ വാർത്തകളിൽ ഇടം പിടിക്കുന്നത് ജനങ്ങള്‍ മാസ്ക് എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നുള്ള രസകരമായ വീഡിയോയുമായിട്ടാണ്. കോവിഡ് കാലത്ത് ജനങ്ങൾ മാസ്ക് ഉപയോഗിക്കുന്ന വിധം രസകരമായി അവതരിപ്പിക്കുകയാണ് നടി. ജനങ്ങൾ അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന രീതി ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » -
Lead News
കേന്ദ്ര സർക്കാർ കർഷകർക്ക് മുൻപിൽ കീഴടങ്ങുന്നുവോ. ?
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ തലസ്ഥാനത്ത് നടത്തുന്ന സമര ചൂടില്‍ കേന്ദ്രം വലയുന്നു. കര്‍ഷക സംഘടനയുടെ നേതാക്കളുമായി കേന്ദ്രസർക്കാർ പത്തോളം തവണ ചർച്ച നടത്തിയിട്ടും തീരുമാനം എങ്ങുമെത്താതെ നീളുകയാണ്. നിലവിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തി പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടു പോകും എന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വിവാദ നിയമത്തിൽ മുന്നോട്ടും പിന്നോട്ടും പോകാനാവാതെ പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. കര്‍ഷക സമരത്തിനെതിരെ കേന്ദ്രസർക്കാർ പയറ്റിയ അടവുകളൊന്നും ഫലം കണ്ടതുമില്ല. നിലവിൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മാറ്റിവയ്ക്കാം എന്ന് കേന്ദ്ര സർക്കാര്‍ സമ്മതിക്കുബോള്‍ ഫലത്തിൽ അത് കർഷകരുടെ മുൻപിലുള്ള മോദി സർക്കാരിന്റെ കീഴടങ്ങൽ അല്ലേ.? താൽക്കാലികമായി കർഷക നേതാക്കളുമായി ചർച്ചയ്ക്ക് വേണ്ടി വിവാദ നിയമങ്ങൾ മരവിപ്പിച്ചു കൂടെ എന്നുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് പറ്റില്ല എന്ന് മറുപടി നൽകിയ കേന്ദ്ര സർക്കാരിന്റെ ഈ നീക്കം സത്യത്തിൽ ഒരു കീഴടങ്ങൽ തന്നെയായി കാണണം. കാര്‍ഷിക നിയമങ്ങള്‍…
Read More » -
Lead News
ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിവെച്ചു; മമത മന്ത്രിസഭയിലെ മൂന്നാമത്തെ രാജി
പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജിബ് ബാനര്‍ജി രാജിവെച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രജീബ് ബാനര്‍ജി. ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ രാജി വാര്‍ത്ത രജിബ് ജനങ്ങളെ അറിയിച്ചത്. ‘നിങ്ങളെ ഓരോരുത്തരേയും എന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. നിങ്ങളുടെ പിന്തുണ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിന് എനിക്ക് പിന്തുണ നല്‍കി. എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.’ രജിബ് ഫെയ്്‌സ്ബുക്കില്‍ കുറിച്ചു. രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ രജിബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം. രാജി നല്‍കിയതിന് ശേഷം രജിബ് ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി.
Read More » -
LIFE
കോവിഡിനു ശേഷമുള്ള ആദ്യ മലയാള ചിത്രം: ”വെള്ളം” റിവ്യു
കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയറ്ററുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. വിജയ് നായകനായി ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തോടെയാണ് വീണ്ടും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. അപ്പോഴും ഒരു മലയാളചിത്രം ഇനി എന്ന് തിയറ്ററുകളിലെത്തും എന്ന പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൃത്യം 318 ദിവസങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തിയിരിക്കുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ”വെള്ളം” എന്ന ചിത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി തീയറ്ററിലേക്ക് എത്തിയ മലയാള സിനിമ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് വെള്ളത്തിനു ലഭിക്കുന്നത്. മുഴു കുടിയനായ മുരളി എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും , സമൂഹം അവനെ ഒറ്റപ്പെടുത്തുകയും തുടര്‍ന്ന് തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളുടെയും…
Read More » -
Lead News
സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ. സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിച്ചിച്ചത്. ശബ്ദവോട്ടോടെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിരാകരിച്ച് കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയത്. കിഫ്ബിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള മൂന്ന് പേജുകള്‍ നിരാകരിക്കണമെന്നാണ് സഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. വിശദീകരണം കേള്‍ക്കാതെ സി.എ.ജി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സി.എ.ജി നടപടി കേരളാ നിയമസഭയുടെയും സര്‍ക്കാറിന്‍റെയും മേലുള്ള കടന്നുകയറ്റമാണ്. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. കിഫ്ബിയുടെ ധനകാര്യ മാതൃകയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തയാറാക്കിയതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ പ്രമേയത്തെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കീഴ് വഴക്കം ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്ന നടപടിയാണിത്. പ്രമേയം പാസാക്കാന്‍ നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. കേന്ദ്ര…
Read More » -
Lead News
10,00,000 ലക്ഷം പേരിലേക്കെത്തി കോവിഡ് വാക്സിന്‍
കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തുലക്ഷത്തോളം അടുക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. ഇന്നലെ വരെ 9.99 ലക്ഷം പേര്‍ വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 1.92 ലക്ഷം പേര്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 18,159 കേന്ദ്രങ്ങളിലായാണ് രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം നടത്തുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ഇദ്ദേഹത്തെ രാജസ്ഥാനിലെ ഉദയ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾക്ക് ആരോഗ്യമന്ത്രാലയം തുടക്കം കുറിച്ചു. കൊവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ ആവർത്തിച്ചു. ഇന്നലെ കേരളത്തിൽ 10953 ആരോഗ്യ പ്രവർത്തകരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.
Read More »