Month: January 2021
-
Lead News
സിയാൽ ലാഭവിഹിതമായി 33.49 കോടി രൂപ സർക്കാരിന് നൽകി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2019-20 വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ചെക്ക് കൈമാറി. സംസ്ഥാന സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലിൽ ഉള്ളത്. 2019-20 സാമ്പത്തിക വർഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്ടർബോർഡ് തീരുമാനമെടുത്തിരുന്നു. 2003-04 മുതൽ സിയാൽ ലാഭവിഹിതം നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായി. 31 രാജ്യങ്ങളിൽ നിന്നായി 19,000-ൽ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.
Read More » -
Lead News
ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ, കർഷകർ പ്രക്ഷോഭം ശക്തമാക്കും, ചർച്ച പരാജയം
കേന്ദ്രസർക്കാരും കർഷക സംഘടനാ പ്രതിനിധികളും തമ്മിൽ നടത്തിയ പതിനൊന്നാമത് ചർച്ചയും പരാജയപ്പെട്ടു. പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. നിലവിൽ പറഞ്ഞ വ്യവസ്ഥകൾ അല്ലാതെ ഒരിഞ്ചു വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർക്കാർ കർഷകരെ അറിയിച്ചു. വിവാദ കൃഷി നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് സർക്കാർ നേരത്തെ കർഷക പ്രതിനിധികളെ അറിയിച്ചിരുന്നു. എന്നാൽ മൂന്നു നിയമങ്ങളും പിൻവലിക്കണമെന്ന് തന്നെയാണ് കർഷകരുടെ ആവശ്യം. റിപ്പബ്ലിക് ദിനത്തിൽ കർഷകർ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തും. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 147 കർഷകർ മരിച്ചു. അവരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു.
Read More » -
LIFE
ശസ്ത്രക്രിയ വിജയകരം, നടൻ കമൽഹാസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
നടൻ കമൽഹാസനെ ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കാലിന് അണുബാധ ഉണ്ടായതിനെതുടർന്ന് ജനുവരി 19ന് ശസ്ത്രക്രിയ ആയിരുന്നു. ശസ്ത്രക്രിയ വിജയകരം എന്ന് ഡോക്ടർമാരും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചു. ഒരാഴ്ച കമൽഹാസൻ വിശ്രമിക്കണം. ഒരാഴ്ചയ്ക്കുശേഷം കമൽഹാസൻ സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങും എന്നാണ് വിവരം. 2016 ൽ ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന് കാലിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ഇതിന് മുമ്പ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യക്തിയാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ ശരീരത്തിലാകെ 16 ഒടിവുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാർട്ടി മക്കൾ നീതി മയ്യം അണികൾ നേതാവിന് വൻ സ്വീകരണമാണ് നൽകിയത്.
Read More » -
Lead News
നിലാവ് പദ്ധതിയുടെ ഇറക്കുകൂലി ഏകീകരിച്ചു; സംസ്ഥാനതലത്തില്‍ ഇറക്കുകൂലി ലെവി ഉള്‍പ്പെടെ 8 രൂപ
മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന മുന്‍ഗണനാ പദ്ധതികളിലൊന്നായ നിലാവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ലൈറ്റ് ആക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഇറക്കുകൂലി ഏകീകരിച്ചുകൊണ്ട് തീരുമാനമായി. നിലാവ് പദ്ധതിയില്‍ ലൈറ്റും അതിന്റെ ക്ലാമ്പും ഇറക്കുന്നതിനായാണ് കൂലി ഏകീകരിച്ചത്. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഇ) കെ.ശ്രീലാല്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഐആര്‍) കെ.എം.സുനില്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ പദ്ധതിയുടെ നടത്തിപ്പുകാരായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (ഇഇഎസ്എല്‍)തൊഴിലുടമയായ കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കയറ്റിറക്കു മേഖലയിലെ പ്രമുഖ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നിലാവ് പദ്ധതിയില്‍ 10 മുതല്‍ 15 കിലോവരെ വരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഉള്‍പ്പെടുന്ന ഓരോ കാര്‍ട്ടണും, 5 മുതല്‍ 7 കിലോ വരെ വരുന്ന ക്ലാമ്പ് ഇറക്കുന്നതിനും ലെവി ഉള്‍പ്പെടെ 8 രൂപയാണ് ഇറക്കുകൂലിയായി നിശ്ചയിച്ചത്. നിലാവ് പദ്ധതിയ്ക്കുവേണ്ടി മാത്രമായി നിജപ്പെടുത്തിയ ഈ കൂലി നിരക്ക് സംസ്ഥാനമൊട്ടാകെ ബാധകമായിരിക്കും. ചര്‍ച്ചയില്‍ ജിതിന്‍ കൃഷ്ണ (ഇഇഎസ്എല്‍),എന്‍.സുന്ദരംപിള്ള ,എസ് അനില്‍കുമാര്‍…
Read More » -
Lead News
കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
തിരുവല്ല: കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ മരിച്ചു. എംസി റോഡില്‍ തിരുവല്ല ഇടിഞ്ഞില്ലത്താണ് സംഭവം. പരിക്കേറ്റ 18 പേര്‍ താലൂക്ക് ആശുപത്രിയിലും 2 പേര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ ആണ്. ബസ് പൂര്‍ണമായും തകര്‍ന്നു.
Read More » -
Lead News
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ, മകൾ മിസ ഭാരതി ആശുപത്രിയിലെത്തി
ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു. റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. പൊടുന്നനെ ആരോഗ്യസ്ഥിതി മോശം ആയതുകൊണ്ട് വ്യാഴാഴ്ച വൈകുന്നേരം ആണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലാലുപ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മകൻ തേജസ്വി യാദവും ഭാര്യ റാബ്റി ദേവിയും പാറ്റ്നയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഉടൻ റാഞ്ചിയിൽ എത്തും. ” ലാലുപ്രസാദ് യാദവിന്റെ നില ഇപ്പോൾ തൃപ്തികരമാണ്. ശ്വാസകോശത്തിൽ അണുബാധയുണ്ട്. ചികിത്സ തുടരുകയാണ്. ഇതൊരു തരം ന്യൂമോണിയ ആണ്. കോവിഡ് നെഗറ്റീവ് ആണ്. ” റിംസ് ഡയറക്ടർ ഡോ. കാമേശ്വർ പ്രസാദ് പറഞ്ഞു.
Read More » -
Lead News
സാമ്പത്തിക പ്രതിസന്ധി; വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ: കായലില്‍ ചാടി വീട്ടമ്മ ജീവനൊടുക്കി. ആലപ്പുഴ തിരുവമ്പാടി വിനായകയില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് മരിച്ചത്. അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്പയെടുത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.
Read More » -
Lead News
ഇനി മുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ . നേരത്തെ ഡല്‍ഹി പോലീസിന്റെ സുരക്ഷയുണ്ടായിരുന്ന ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. 8-12 സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷയാണ് ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കുക. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്. നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
Read More » -
NEWS
കോൺഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ശനിയാഴ്ച
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു. തുടര്‍ന്ന് രാവിലെ 11ന് കെപിസിസി ഭാരവാഹിയോഗം ചേരും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്,ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ,കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍,താരിഖ് അന്‍വര്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥന്‍,പി.മോഹന്‍,ഐവാന്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുക്കും. എഐസിസി നിരീക്ഷകരോടൊപ്പം എംപിമാരും എംഎല്‍എമാരും കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തും.
Read More » -
LIFE
ഇനി വാട്ട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ ചെയ്യാം
സോഷ്യല്‍ മീഡിയ ആപ്പായ വാട്ട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ സൗകര്യം ലഭ്യമായി തുടങ്ങി. വാട്സാപ്പ് വെബ് വളരെ പതിയെ ആണ് ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ പല ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. വാട്സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ചിത്രം വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് പങ്കുവെച്ചു. Tras confirmarlo con @WABetaInfo, probamos con @rsametband las llamadas de voz y video en WhatsApp Web. Están disponibles de forma limitada en la app para Windows 10. Y así se ven las llamadas, desde un móvil (vertical) y desde mi PC (horizontal) pic.twitter.com/6Z3xmnUAUM — Guillermo Tomoyose (@tomyto) January 21, 2021 വെബ് ആപ്പിന് മുകളില്‍ സെര്‍ച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയ്സ് കോള്‍…
Read More »