പുലിയെ കെണി വെച്ച് കൊന്ന സംഭവം: വിവരം പുറത്തായത് ഇറച്ചി വിൽക്കാൻ ശ്രമിക്കവേ
ഇടുക്കി ജില്ലയിലെ മാങ്കുളത്തു പുലിയെ കൊന്ന സംഭവം പുറത്തറിഞ്ഞത് ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെയാണെന്ന് വ്യക്തമായി. ഒന്നാംപ്രതി മുനി പാറ സ്വദേശി പി കെ വിനോദ് മാങ്കുളം കള്ളുഷാപ്പിൽ ജോലിചെയ്യുന്ന ബിനുവിന് ആദ്യം ഇറച്ചി നൽകി. ഇത് പുലിയുടെ ഇറച്ചി ആണെന്നും പുലിത്തോൽ വിൽക്കാൻ ഉണ്ടെന്നുമായിരുന്നു ഭാഷ്യം . എന്നാൽ ഇത് പുലിയുടെ ഇറച്ചി ആണെന്ന് എങ്ങനെ ഉറപ്പിക്കാമെന്ന് ബിനു ചോദിച്ചപ്പോൾ, പുലിയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയായിരുന്നു വിനോദ്. ഈ ഫോട്ടോയിൽ നിന്നാണ് പുലിയെ കൊന്ന കാര്യം പുറത്തറിഞ്ഞ തെന്നാണ് സൂചന.
പുള്ളിപ്പുലിയെ കെണിവെച്ച് കൊന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് വനം വകുപ്പ് നടപടികൾ ആരംഭിച്ചു. കസ്റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും പ്രതികൾ ഇതിനുമുൻപ് മുള്ളൻപന്നിയെ കൊന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.