കിഴക്കൻ ലഡാക്കിൽ വീണ്ടും ഇന്ത്യ -ചൈന ഏറ്റുമുട്ടൽ. നാകു ലാ സെക്റ്ററിൽ മൂന്നു ദിവസം മുമ്പാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തി ലംഘിച്ച് കടന്നു കയറാൻ ശ്രമിച്ച ചൈനീസ് സേനയിലെ അംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞു. ഇരുഭാഗത്തും ഏതാനും സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാർ തമ്മിൽ അതിർത്തിയിൽ നടന്ന ഒമ്പതാം ചർച്ചയ്ക്ക് മുമ്പായിരുന്നു ഈ സംഭവം. ചർച്ചയുടെ വിശദാംശങ്ങൾ ഇരുസേനകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.