Month: January 2021
-
NEWS
മെഡിക്കൽ കോളേജ് ഡോക്ടർമാർ ധർണയും പ്രതിഷേധപ്രകടനവും നടത്തി
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ചു മെഡിക്കൽ കോളേജ് ഡോക്ടർമാർ ധർണയും പ്രതിഷേധപ്രകടനവും നടത്തി. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ധർണയും പ്രതിഷേധപ്രകടനങ്ങളും നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഡി എം ഇ ഓഫീസിലും നടന്ന ധർണ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ ബിനോയ് എസ് ഉൽഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ധർണ കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ ഉൽഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സാമൂഹ്യ അകലം പാലിച്ചു കോവിഡ് ശൃംഗല എന്ന പേരിൽ മനുഷ്യ ചങ്ങല തീർത്തു. മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുന്നു. ഇതുവരെ അലവൻസ് പരിഷ്കരണത്തോട് കൂടെയുള്ള ശമ്പളകുടിശ്ശിക എന്നു…
Read More » -
LIFE
ഗർഭകാലം എന്നാൽ ഒന്നിൽ നിന്നും മാറി നിൽക്കലല്ല: കരീന കപൂര്‍
യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന കപൂർ ഖാൻ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ഗർഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭാവസ്ഥയിൽ കരീനകപൂർ ഖാൻ ഇതിനുമുമ്പും ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പ്രമുഖ ബ്രാന്റിന് വേണ്ടിയാണ് താരംഇപ്പോൾ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഗർഭകാലം എന്നാല്‍ ഒന്നിൽ നിന്നും മാറി നിൽക്കല്‍ അല്ല എന്ന് താരം തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ വ്യക്തമാക്കുകയാണ്. ഗര്‍ഭകാലത്തും തനിക്ക് ഇണങ്ങുന്ന ഫാഷൻ വസ്ത്രങ്ങൾ ധരിക്കുവാന്‍ താരം ശ്രദ്ധിച്ചിരുന്നു. കരീന- സെയ്ഫ് അലി ഖാൻ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
Read More » -
NEWS
സി ബിഐക്ക് വിട്ടത് തുടര്‍ഭരണം ലക്ഷ്യം വച്ച്:എംഎം ഹസ്സന്‍
സോളാര്‍ക്കേസില്‍ പുകമറ സൃഷ്ടിച്ച് അധികാരത്തില്‍ എത്തിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വേളയില്‍ ധൃതിപിടിച്ച് അതേ കേസ് സി ബി ഐക്ക് വിടുന്നത് തുടര്‍ ഭരണം ലക്ഷ്യം വച്ചാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ഉമ്മന്‍ചാണ്ടിയും തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാരിന്റെ കപടമുഖം ജനമധ്യത്തില്‍ വലിച്ചുകീറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്ന സാഹചര്യത്തില്‍ തുടര്‍ഭരണം എന്ന സ്വപ്‌നം തകരുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി സോളാര്‍ക്കേസ് സി ബി ഐക്ക് വിട്ടത്. സിപിഎം പ്രതിസ്ഥാനത്ത് വന്ന പെരിയ ഇരട്ടക്കൊല,ഷുഹൈബ് വധം,ലൈഫ് മിഷന്‍ ക്രമക്കേട് എന്നിവയില്‍ സിബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത്. ദുഷ്ടലാക്കോടെ സോളാര്‍ക്കേസ് സിബി ഐക്ക് വിട്ട സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമാണെന്നും ഹസ്സന്‍ പറഞ്ഞു.
Read More » -
Lead News
ജോലി തട്ടിപ്പ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി സരിത എസ് നായര്‍
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സരിത നായര്‍. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സരിതയും മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
Read More » -
Lead News
സത് യുഗത്തിൽ പുനർജനിക്കുമെന്ന് വിശ്വാസം,ചിറ്റൂരിൽ മാതാപിതാക്കൾ പെൺമക്കളെ ബലിയർപ്പിച്ചു
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാതാപിതാക്കൾ സ്വന്തം പെൺകുട്ടികളെ ബലിയർപ്പിച്ചു. 27ഉം 22ഉം വയസ്സുള്ള മക്കളാണ് കൊല്ലപ്പെട്ടത്.ആലേഖ, സായി ദിവ്യ എന്നിവരെയാണ് മാതാപിതാക്കൾ കൊന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛൻ പുരുഷോത്തം നായിഡു കോളേജ് പ്രൊഫസറും അമ്മ പദ്മജ സ്കൂൾ പ്രിൻസിപ്പലും ആണ്. കലിയുഗം ഞായറാഴ്ച അവസാനിക്കുമെന്നും സത് യുഗം തുടങ്ങുന്ന തിങ്കളാഴ്ച മക്കൾ തിരിച്ചു വരുമെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. മൂത്തമകൾ ആലേഖ ബിരുദാനന്തര ബിരുദം ഉള്ളയാളാണ്. സായി ദിവ്യ ബിബിഎ ബിരുദധാരിയും മുംബൈ എ ആർ റഹ്മാൻ മ്യൂസിക് കോളേജിലെ വിദ്യാർത്ഥിയുമാണ്. വീട്ടിൽ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ട അയൽവാസികൾ ആണ് പോലീസിനെ വിളിച്ചത്. പോലീസ് വീടിനുള്ളിൽ കയറുന്നത് മാതാപിതാക്കൾ തടഞ്ഞു. ബലം പ്രയോഗിച്ച് പോലീസ് ഉള്ളിൽ കയറുക ആയിരുന്നു. പൂജാമുറിയിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. വേറെ ഒരു മുറിയിൽ ആയിരുന്നു അടുത്ത മൃതദേഹം. രണ്ട് മൃതദേഹങ്ങളും ചുവന്ന തുണി കൊണ്ട് പുതച്ചിരുന്നു.
Read More » -
LIFE
ആഷിക് അബു-ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുതിയ ചിത്രം: നാരദന് തുടക്കം
മായാനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാരദന് തിരിതെളിഞ്ഞു. ഉണ്ണീ ആര്‍ ന്റെ തിരക്കഥയിലാണ് ആഷിക് അബു ഈ ചിത്രമൊരുക്കുന്നത്. ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്‍, ഷറഫുദ്ദീൻ തുടങ്ങിയവയാണ്. ടോവിനോ തോമസും അന്ന ബെന്നും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും നാരദൻ എന്ന ചിത്രത്തിനുണ്ട്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നാരദൻ നിർമ്മിക്കുന്നത്. ജാഫര്‍ സാദിഖ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ഷൈജു ശ്രീധരനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ശേഖർ മേനോനും ആര്‍ട്ട് ഡയറക്ഷൻ ഗോകുൽദാസുമാണ്. വസ്ത്രാലങ്കാരം മാഷര്‍ ഹംസ മേക്കപ്പ് റോണക്സ് സേവ്യര്‍.
Read More » -
Lead News
ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും ശിവശങ്കറിന് ജാമ്യം
സ്വർണകള്ളക്കടത്തു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു ജാമ്യം. അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഡോളർ കടത്തുകേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
Read More » -
Lead News
കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ നീക്കം
വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്‍ഡുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. റിസോര്‍ട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കള്‍ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്രയിലെ ദാറു നൂജ്ഉം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും…
Read More » -
Lead News
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ അതിഥി; കെപിസിസി അംഗം അറസ്റ്റില്‍
ക്ഷണിക്കാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തിയ കെപിസിസി അംഗം അറസ്റ്റില്‍. കെപിസിസി അംഗം സി.പി. മാത്യുവാണ് അറസ്റ്റിലായത്. കേരള പര്യടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തൊടുപുഴയിലെത്തിയത്. തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇതിനിടെ കെപിസിസി അംഗം റിസോര്‍ട്ടില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റു ചെയ്ത് നീക്കി. എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താന്‍ പോയതാണെന്നാണ് സി.പി. മാത്യുവിന്റെ വാദം. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ അനുവാദമില്ലാതെ പങ്കെടുത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Read More » -
LIFE
മാലിദ്വീപിന് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്
ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാൽ നടൻ പൃഥ്വിരാജ് കുടുംബത്തോടൊപ്പമാണ് അധികസമയവും ചിലവിടാറ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൃഥ്വിരാജും കുടുംബവും സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഈ തവണത്തെ താരത്തിന്റെ യാത്ര ഏറെ പ്രത്യേകതകൾ ഉള്ളതാണ്. പൃഥ്വിരാജിനു ഭാര്യ സുപ്രീയയ്ക്കും ഒപ്പം മകൾ അല്ലിയും ഇത്തവണത്തെ യാത്രയിൽ കൂടെയുണ്ടായിരുന്നു. അല്ലിയെ സന്തോഷിപ്പിച്ചവർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ”ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മുറിയുടെ വലിപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം, മടങ്ങിപ്പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചുവരണം എന്ന് തോന്നിപ്പിക്കുന്നതാണ് കാര്യം” പൃഥ്വിരാജ് കുറിക്കുന്നു. ഭാര്യ സുപ്രിയയെ ചേർത്ത് പിടിച്ച് താരം എടുത്ത ചിത്രത്തിനാണ് അടിക്കുറിപ്പ് എഴുതിയത്. ഈ തവണത്തെ താരത്തിന്റെയും കുടുംബത്തിന്റെയും യാത്ര മാലിദ്വീപിലേക്കായിരുന്നു. ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും താമസം. മകള്‍ അല്ലി റിസോര്‍ട്ട് പരിസരത്ത് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.…
Read More »