മെഡിക്കൽ കോളേജ് ഡോക്ടർമാർ ധർണയും പ്രതിഷേധപ്രകടനവും നടത്തി
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ചു മെഡിക്കൽ കോളേജ് ഡോക്ടർമാർ ധർണയും പ്രതിഷേധപ്രകടനവും നടത്തി. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ധർണയും പ്രതിഷേധപ്രകടനങ്ങളും നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഡി എം ഇ ഓഫീസിലും നടന്ന ധർണ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ ബിനോയ് എസ് ഉൽഘാടനം ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ധർണ കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ ഉൽഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സാമൂഹ്യ അകലം പാലിച്ചു കോവിഡ് ശൃംഗല എന്ന പേരിൽ മനുഷ്യ ചങ്ങല തീർത്തു.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുന്നു.
ഇതുവരെ അലവൻസ് പരിഷ്കരണത്തോട് കൂടെയുള്ള
ശമ്പളകുടിശ്ശിക എന്നു നൽകുമെന്നു പോലും പറഞ്ഞിട്ടില്ല.
സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമരൊടുള്ള വഞ്ചനപരമായ സമീപനമാണിത്.
സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചു സർക്കാരിനും, ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ഉടനടി ഈ കാര്യങ്ങളിൽ തീരുമാനമെടുത്തില്ലെങ്കിൽ
സൂചന പണിമുടക്കും, അനിശ്ചിതകാല സമരമടക്കമുള്ള, പ്രതിഷേധങ്ങളിലേക്കു കടക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു.
ഇനിയും തീരുമാനം ഉണ്ടായില്ലെങ്കിൽ സംഘടനയുടെ ഭാവി പ്രതിഷേധപരിപാടികൾ കെജിഎംസിടിഎ സംസ്ഥാനസമിതി വ്യക്തമാക്കി.
2021 ജനുവരി 29ന് രാവിലെ 8 മണിമുതൽ 11 മണിവരെ 3 മണിക്കൂർ, സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും നടത്തുവാൻ തീരുമാനിച്ചു.
സൂചന പണിമുടക്ക്* സമയത്തിൽ ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2) 2021 ജനുവരി 29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ് മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വി ഐ പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും.
3) 2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം ( 12 മണിക്കൂർ വീതം ) നടത്തുവാൻ തീരുമാനിച്ചു.
4) 2021 ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചു