Month: January 2021
-
Lead News
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,89,304…
Read More » -
LIFE
മസിലളിയന്‍ കേന്ദ്ര കഥാപാത്രമായി ഒരു സിനിമ സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമ സ്വപ്‌നം കണ്ടാണ് ഗുജറാത്തില്‍ നിന്നും ഒരു പതിനെട്ട് വയസ്സുകാരന്‍ കേരളത്തിലേക്ക് വണ്ടി കയറിയത്. ലോഹിതദാസ് എന്ന അതുല്യപ്രതിഭയുടെ ശിക്ഷണത്തിലാണ് താരം തന്റെ ചലച്ചിത്ര യാത്ര തുടങ്ങിയത്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാമെന്ന് മനസിലുറച്ച് കാത്തിരുന്ന ഉണ്ണിയെ തേടിയെത്തിയത് അദ്ദേഹത്തിന്റെ അകാലത്തിലെ വിയോഗ വാര്‍ത്തയായിരുന്നു. ജീവിതവും സ്വപ്‌നവും പാതി വഴിയില്‍ പൊലിഞ്ഞ് ആത്മഹത്യ ചെയ്താലോ എന്ന് വരെ വിചാരിച്ച കാലമുണ്ടായിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ സീഡനിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഉണ്ണി പ്രത്യക്ഷപ്പെട്ടു. സിനിമയാണ് തന്റെ വഴിയെന്ന് സ്വയം ബോധ്യമുണ്ടാക്കിയ കഥാപാത്രമാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ മസിലളിയന്‍. ഒരു സിനിമാതാരമായി പലരും തന്നെ അംഗീകരിച്ചതും വിക്രമാദിത്യന് ശേഷമാണ്. മസിലളിയന്‍ എന്ന കഥാപാത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.…
Read More » -
LIFE
മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ”സര്‍ക്കാറു വാരി പാട്ടു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പരശുറാം ആണ്. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ചിത്രം മാസ് ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Read More » -
Lead News
ഭൂരിഭാഗം മന്ത്രിമാരെയും സിപിഎം രംഗത്തിറക്കും, മുതിർന്നവർക്കൊപ്പം യുവനേതാക്കൾ മത്സരിക്കും
https://youtu.be/OsqTHkSO81A എൽഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ഭൂരിഭാഗവും ഇത്തവണ മത്സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളിൽ കൂടുതൽപേരെ മത്സര രംഗത്ത് ഇറക്കുമെന്നും സൂചനയുണ്ട്. ഒപ്പം യുവ നേതാക്കൾക്ക് അവസരം നൽകും. ഫെബ്രുവരി ആദ്യവാരം സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണം എന്നുള്ളത് സമിതി തീരുമാനിക്കും. മന്ത്രിമാരായ എ കെ ബാലനും സി രവീന്ദ്രനാഥും മത്സരിക്കാൻ ഇടയില്ല എന്നാണ് വിവരം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. ഇ പി ജയരാജൻ മട്ടന്നൂരിൽ മത്സരിക്കാനാണ് സാധ്യത. കൂത്തുപറമ്പ് എൽജെഡിയ്ക്ക് കൈമാറിയാൽ കെ കെ ശൈലജ കല്യാശ്ശേരി അല്ലെങ്കിൽ പയ്യന്നൂരിൽ മത്സരിക്കും. കെ ടി ജലീൽ തവനൂരിൽ തന്നെ മത്സരിക്കും. എസി മൊയ്തീൻ കുന്നംകുളത്ത് മത്സരിച്ചേക്കും. ഉടുമ്പൻചോലയിൽ എംഎം മണി തന്നെ. ആലപ്പുഴയിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും വീണ്ടും മത്സരിക്കും. മേഴ്സിക്കുട്ടിയമ്മ കൊല്ലത്തും തിരുവനന്തപുരത്ത് കടകംപള്ളിയും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ…
Read More » -
Lead News
പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാള്‍ തെറ്റിദ്ധരിപ്പിച്ചതാണ്, കഥാകൃത്തിന്റെ പ്രസ്താവന വേദനിപ്പിച്ചു: ജോസഫൈന്‍
വയോധികയെ അവഹേളിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പ്രചാരണം വസ്തുതാ വിരുദ്ധമാണ്. സ്ത്രീകളെ അവഹേളിക്കുന്ന സമീപനം കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാള്‍ തെറ്റിദ്ധരിപ്പിച്ചതാണ്. ശബ്ദരേഖ എഡിറ്റ് ചെയ്ത് കമ്മീഷനെതിരെ പ്രചാരണം നടത്തി. കഥാകൃത്ത് ടി. പത്മനാഭന്‍റെ പരാമര്‍ശം വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും എം.സി ജോസഫൈന്‍ പ്രതികരിച്ചു. സിപിഐഎം നേതാക്കളുടെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെയാണ് പരാതിയുമായി എത്തിയ 87 കാരി വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍ രംഗത്തെത്തിയത്. വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു.…
Read More » -
LIFE
നടി ജയശ്രീ ആത്മഹത്യചെയ്തു
കന്നഡ നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കിൽ ആത്മഹത്യ ചെയ്യുക ആണെന്ന് പോസ്റ്റ് ചെയ്തതിനു ശേഷമാണ് മരണം. ബിഗ് ബോസ് സീസൺ 3 ൽ ജയശ്രീ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയ്തത്. വിഷാദ രോഗത്തിന് നടി ചികിത്സയിൽ ആയിരുന്നു. കോവിഡ് കാലത്ത് സിനിമകൾ കുറഞ്ഞതും കുടുംബ പ്രശ്നങ്ങളും ജയശ്രീയെ അലട്ടിയിരുന്നു. “ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തൊടും വിഷാദത്തോടും വിട “എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.തുടർന്ന് ആരാധകരും സുഹൃത്തുക്കളും അഭ്യർത്ഥനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ “എനിക്കിപ്പോൾ കുഴപ്പമില്ല, സുരക്ഷിതയായി ഇരിക്കുന്നു, സ്നേഹം “എന്ന പോസ്റ്റും ജയശ്രീയുടെ പേജിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഒടുവിൽ ജയശ്രീ ആത്മഹത്യ ചെയ്യാൻ തന്നെ തീരുമാനിക്കുക ആയിരുന്നു. (ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല )
Read More » -
LIFE
ജോസഫ് നായിക ആത്മീയ രാജന്‍ വിവാഹിതയായി
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ചൊവ്വാഴ്ച വിവാഹസല്‍ക്കാരം നടത്തും. ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാല്‍, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും ആദ്യ നേടിയിരുന്നു.
Read More » -
LIFE
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിലേക്ക്: റിലീസിങ് തീയതി പ്രഖ്യാപിച്ചു
ബാഹുബലിയെന്ന സിനിമയ്ക്കാപ്പം ഇന്ത്യയൊട്ടാകെ അറിയപ്പെട്ട പേരാണ് എസ്.എസ്.രാജമൗലി എന്നത്. ബാഹുബലിക്ക് ലോകവ്യാപകമായി ലഭിച്ച സ്വീകാര്യത രാജമൗലിയെന്ന സംവിധായകനെ ലോകത്തിനു മുൻപിൽ അടയാളപ്പെടുത്തുകയായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ രാജമൗലിയെ തേടി ദേശീയ അവാർഡ് അടക്കം എത്തി. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി എന്തു മാജിക്കാണ് ഒരുക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് എസ് എസ് രാജമൗലി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരൺ എന്നിവരെ നായകൻമാരാക്കി രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും. രുധിരം, രണം, രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വി വിജയന്ദ്ര പ്രസാദ് ആണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ നും രാംചരണിനും ഒപ്പം ആലിയഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം പത്തു ഭാഷകളിലായി…
Read More » -
NEWS
ഭർത്താവിന്റെ മുൻ ഭാര്യ കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ, കയ്യടിച്ച് സോഷ്യൽ മീഡിയ
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻറെയും വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും ശ്രദ്ധേയയായത് ഒരു സെലിബ്രിറ്റി അല്ല. കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് ഇമോഫിന്റെ മുൻ ഭാര്യ കെർസ്റ്റിൻ ഇമോഫ് ആയിരുന്നു.ഡഗ്ലസിനും കെർസ്റ്റിനും രണ്ട് മക്കളുണ്ട്. 1992 ലാണ് കെർസ്റ്റിൻ ഡഗ്ലസിനെ വിവാഹം കഴിക്കുന്നത്.2008 ൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ സിഇഒ ആയി ആണ് കെർസ്റ്റിൻ ജോലി ചെയ്യുന്നത്. 2014ലാണ് ഡഗ്ലസ് കമല ഹാരിസിനെ വിവാഹം ചെയ്യുന്നത്.ഡഗ്ലസിന്റെ മക്കൾക്ക് രണ്ടാനമ്മയാണ് ഇപ്പോൾ കമല ഹാരിസ്. കുട്ടികൾ “മൊമാല” എന്നാണ് കമല ഹാരിസിനെ വിളിക്കുന്നത്.2019 ൽ ഒരു അഭിമുഖത്തിൽ കമല ഇങ്ങനെ പറഞ്ഞു, “കെർസ്റ്റിൻ കോളിനും എല്ലയ്ക്കും മികച്ച അമ്മയാണ്. ഞാനും കെർസ്റ്റിനും ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ ആണ്. എല്ലയെ നീന്തൽ പരിശീലനത്തിനും ബാസ്ക്കറ്റ് ബോൾ പരിശീലനത്തിനും ഒക്കെ ഞങ്ങൾ ഒരുമിച്ചാണ് കൊണ്ടുപോകാറുള്ളത്.” മുൻ ഭർത്താവിനെ ഭാര്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ദൃശ്യങ്ങൾ കെർസ്റ്റിൻ ഇൻസ്റ്റാഗ്രാം…
Read More »