NEWS

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന് അനുമതി

ന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധസമിതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും സ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചതാണ് കോവിഷീല്‍ഡ് വാക്‌സിന്‍.

മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്. കോവിഷീല്‍ഡ് വാക്‌സീന് 62ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യു.കെ ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ ഫലം.

കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി നാളെ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ നാളെ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും.
തിരുവനന്തപുരം , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വക്താക്കള്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

നേരത്തെ ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.

Back to top button
error: