NEWS

നിയമസഭയിൽ മത്സരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡണ്ടിന് ടി നസിറുദ്ധീൻ വ്യക്തമാക്കി. ജനുവരിയിൽ തന്നെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ഉണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആണ് തങ്ങളുടെ നിലപാട് എന്ന് നസിറുദ്ധീൻ വിശദീകരിച്ചു. കർഷക- വ്യാപാരി ദ്രോഹ നയങ്ങൾ ആണ് സർക്കാറുകളുടേത്.

കർഷക സംഘടനകളെ കൂടി പുതിയ പാർട്ടിയിൽ ഉൾപ്പെടുത്തും. മുന്നണികളോട് സമദൂര നിലപാട് ആയിരിക്കും സ്വീകരിക്കുക. പാർട്ടി രൂപീകരണം സംബന്ധിച്ച് കർഷക സംഘടനകളുമായി പ്രാഥമിക ചർച്ച നടത്തി. ഒരു ലക്ഷം ആളുകളെ പാർട്ടിയിൽ അണിനിരത്താൻ ആകും എന്നാണ് കണക്കുകൂട്ടൽ എന്ന് നസിറുദ്ധീൻ പറഞ്ഞു.

Back to top button
error: