ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സിൻ ബുധനാഴ്ച മുതൽ കുത്തിവെപ്പ് തുടങ്ങുമെന്ന് സൂചന.ഇന്ത്യയിൽ ആദ്യം അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്ത വാക്സിൻ ആണ് കോവിഷീൽഡ്.
ഇന്ന് വാക്സിൻ വിതരണ റിഹേഴ്സൽ നടക്കുന്നുണ്ട്. ഇത് പൂർണമായും വിജയിച്ചാൽ കുത്തിവെപ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണ് വിവരം. അഞ്ചു കോടി ഡോസ് വാക്സിൻ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഭാരത് ബയോടെക്കിന്റെ വാക്സിൻ കോവാക്സിന്റെ അപേക്ഷ വിദഗ്ധ സമിതി ഇന്നലെ പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല.ഇന്ത്യയുടെ ആദ്യ തദ്ദേശിയ വാക്സിൻ ആണ് കോവാക്സ്.ബ്രിട്ടനിൽ അടക്കം ഉപയോഗിച്ച് തുടങ്ങിയ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി തേടിയെങ്കിലും അനുവാദം നൽകിയിട്ടില്ല.