Month: January 2021

  • Lead News

    വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

    തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4) മുതൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് ​ഗതാ​ഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക്) നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നതും സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

    Read More »
  • Lead News

    16കാരിയെ പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍

    ആര്യനാട്: പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആര്യനാട് പറണ്ടോട് സ്വദേശി നന്ദു (20) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പാഠം പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. സന്ധ്യയായിട്ടും കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് പുലര്‍ച്ച നാലിന് കെഎസ്ആര്‍ടിസി നെടുമങ്ങാട് പോകുന്ന ബസിനെ പിന്‍തുടര്‍ന്ന് നെട്ടറച്ചിറ എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കേബിള്‍ ജോലിക്കാരന്‍ ആണ് പ്രതി. ഇയാളെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും ഇയാള്‍ക്ക് എതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഉണ്ട്.

    Read More »
  • Lead News

    കായംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    ആലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം ആര്യനാട് തൊള്ളൂര്‍ തന്നിമൂട് വീട്ടില്‍ എഡ്വിന്റെ മകന്‍ അരുണ്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് ദേശീയപാതയില്‍ എംഎസ്എം കോളജിന് സമീപമായിരുന്നു അപകടം. അരുണിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

    Read More »
  • LIFE

    വിജയ് ആന്റണിയുടെ “വിജയരഘവന്‍” ടീസര്‍ റിലീസ്

    വിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വിജയരാഘവന്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്, (2-1-21) 2021 ജനുവരി രണ്ടാം തിയ്യതി ഉച്ചക്ക് (2:01 PM) രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റിന് റിലീസ് ചെയ്തു.   തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മികയാണ് നായിക. ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്റര്‍നാഷണലിന്റെയും ടി ഡി രാജയുടേയും ബാനറില്‍ ടി ഡി രാജയും, ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വിജയ രാഘവന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ എസ് ഉദയകുമാര്‍ നിര്‍വ്വഹിക്കുന്നു. https://youtu.be/8-uTaOMujJY സംഗീതം-നിവാസ് കെ പ്രസന്ന,എഡിറ്റര്‍- വിജയ് ആന്റണി,കോ പ്രൊഡ്യൂസര്‍സ്-കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ വിക്രം കുമാര്‍,ഡിസൈന്‍- ശിവ ഡിജിറ്റല്‍ ആര്‍ട്.

    Read More »
  • Lead News

    നിര്‍ഭയ സെല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ ‘ബസ് ബ്രാന്റിംഗ്’ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗോഫ് ചെയ്തു

    തിരുവനന്തപുരം: നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചുകൊണ്ട് നിര്‍ഭയ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിര്‍ഭയദിനം മുതല്‍ മാര്‍ച്ച് 8 വനിതാദിനം വരെ ഡബിള്‍ ഡക്കര്‍ ബസ് ബ്രാന്റിംഗ് നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബസ് ബ്രാന്റിംഗ് ഫ്‌ളാഗോഫ് ചെയ്തു. മിത്രയുടെ സൗജന്യഹെല്‍പ് ലൈന്‍ നമ്പറായ 181, ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കട്ടെ ഇന്ന് അവര്‍ക്കു തണലേകാം നാളെ അവര്‍ നമുക്ക് തണലേകും, സുരക്ഷിതമായ കുടുംബം, വിദ്യാലയം, തൊഴിലിടം, മൂല്യാധിഷ്ഠിത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ലിംഗഭേദമില്ലാത്ത സമീപനം, ശക്തമായ നിയമ നടപടികള്‍, സാമൂഹിക, മാനസിക പിന്തുണ എന്നീ സന്ദേശങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം എറണാകുളം എന്നീ സ്ഥലങ്ങളില്‍ ഡബിള്‍ ഡെക്കര്‍ ബസുകളിലാണ് ബോധവത്ക്കരണ സന്ദേശങ്ങള്‍ തുടക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള…

    Read More »
  • Lead News

    നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍

    കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. ചില പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ടെന്നാണ് അറിയുന്നത്. 2008 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഗാംഗുലി വിരമിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു അദ്ദേഹത്തിന് ടെസ്റ്റിലും ഏകദിനമത്സരങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നു. 2019 ഒക്ടോബറിലാണ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റത്.

    Read More »
  • NEWS

    പുതുവർഷത്തിൽ ആശ്വാസമായി കോവിഡ് വാക്സിൻ, രാജ്യവും സംസ്ഥാനവും എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി-video

    കൊവിഡ് വാക്സിൻ ഡ്രൈ റൺ രാജ്യത്ത് വിജയകരമായി പൂർത്തിയായി. കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ നടത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നേരിട്ട് ഡ്രൈ റണ്ണിന് മേൽനോട്ടം നിർവഹിച്ചു. കോവിഡ് വാക്സിൻ രാജ്യത്ത് സൗജന്യമായിരിക്കും എന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഹർഷവർദ്ധൻ നേരിട്ട് ഡ്രൈ റൺ പരിശോധിച്ചു. ഇന്ന് നാല് സംസ്ഥാനങ്ങളിൽ ആണ് ഡ്രൈ റൺ വിജയകരമായി നടന്നത്.

    Read More »
  • NEWS

    നോർക്ക പുനരധിവാസ പദ്ധതി : സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

    പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റനര്‍ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെൻറ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 8 ന് രാവിലെ 10 മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്‌മെന്റ്ു സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് ആയ www.norkaroots.org ൽ NDPREM ഫീൽഡിൽ ആവശ്യ രേഖകളായ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റൊ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു മുൻ‌കൂർ പേര് രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം തുടങ്ങാൻ…

    Read More »
  • Lead News

    മകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവ് ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കിയ നിലയില്‍, ഇളയ കുട്ടിയെ കാണാനില്ല

    തിരുവനന്തപുരം: മകനെ കഴുത്തറുത്തു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. നൈനാംകോമം സ്വദേശിയായ സഫീര്‍ (35) മകന്‍ അല്‍ത്താഫ് (11) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പതിനൊന്നുകാരനായ മകനെ വീട്ടിനുളളില്‍ കഴുത്തറുത്തനിലയിലും പിതാവ് കുളത്തില്‍ മരിച്ചനിലയിലുമായിരുന്നു. എട്ടുവയസുള്ള ഇളയ കുട്ടി അന്‍ഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇളയ കുട്ടിയെ കുളത്തിലെറിഞ്ഞ ശേഷം, സഫീര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ഇന്നു രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് സഫീറിന്‍റെ ഭാര്യ. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെ കൊന്നശേഷം സഫീര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്‍റെ ഓട്ടോറിക്ഷ കണ്ടതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. അല്‍പ്പസമയത്തിനകം സഫീറിന്‍റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇളയ മകനെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

    Read More »
  • Lead News

    വൈദ്യുതി ടവര്‍ തകര്‍ന്നു വീണ് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

    വൈദ്യുതി ടവര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി അരുണാചലം പാണ്ടി ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ കുളമാവ്, ചേരിയിലെ ഇലക്ട്രിക് ടവര്‍ തകര്‍ന്നു വീണാണ് മരിച്ചത്. ടവറില്‍ അറ്റകുറ്റപ്പണി നടക്കവെ ചുവടെ മറിഞ്ഞാണ് അപകടമുണ്ടായത്.

    Read More »
Back to top button
error: