Lead NewsNEWS

ഇർഷാദിന്റെ മൃതദേഹം മാലിന്യം നിറഞ്ഞ കിണറ്റിൽ കണ്ടെത്തി

എടപ്പാളിൽ ആറുമാസം മുമ്പ് കാണാതായ കാളച്ചാൽ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. പൂക്കരത്തറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിറഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ നൽകിയ വിവരത്തെ തുടർന്നാണ് കിണറ്റിൽ തിരച്ചിൽ നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Signature-ad

പഞ്ചലോഹവിഗ്രഹം നൽകാമെന്ന് പറഞ്ഞ് ഇർഷാദിൽ നിന്ന് പ്രതികൾ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു.വിഗ്രഹം കിട്ടാത്തതിനെ തുടർന്ന് ഇർഷാദ് പ്രതികളോട് പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: