Lead NewsNEWS

പോക്‌സോ കേസില്‍ അപൂര്‍വ്വ വിധി; പ്രതിക്ക് 44 വര്‍ഷം തടവ്‌

നീലഗിരിയിലെ ബലാത്സംഗകേസില്‍ അപൂര്‍വ്വ വിധി. കേസിലെ പ്രതിക്ക് 44 വര്‍ഷം തടവിന് വിധിച്ചു. പ്രതി അന്തോണിക്കാണ് ഊട്ടി മഹില കോടതിയുടേതാണ് അപൂര്‍വ വിധി.

2017ലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി അന്തോണി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. മാത്രമല്ല ഗുളിക നല്‍കി രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റവും കൂടി പ്രതിക്ക്‌മേല്‍ ചുമത്തിയിട്ടുണ്ട്.

Signature-ad

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. തടവിനു പുറമേ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോക്‌സോ കേസില്‍ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള വിധി.

Back to top button
error: