NEWSTRENDING

24 മണിക്കൂറിനിടെ 11,666 കോവിഡ് കേസുകള്‍; കേരളത്തില്‍ 40 ശതമാനം വരെ വര്‍ധന

രാജ്യത്ത് ദിനംപ്രതിയുളള കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി.

24 മണിക്കൂറിനിടെ 14,301 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി. 123 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രോ​ഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,53,847ആയി. ദേശീയതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനത്തിൽ 40 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5659 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോ​ഗമിക്കുമ്പോൾ ഇതു വരെ രാജ്യത്ത് 23,55,979 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button