Lead NewsNEWS

പുല്ലേപ്പടിയിലേത് കൊലപാതകം, വിരലടയാളം ഭയന്ന് കൊന്ന് കത്തിച്ചു

റണാകുളം പുല്ലേപ്പടിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച യുവാവിന്റെ സുഹൃത്താണ് ഇപ്പോള്‍ കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഷണക്കേസില്‍ പോലീസിന് തെളിവ് ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതിയായ യുവാവിനെ കൊന്നതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. തുടര്‍ന്ന് സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി മാനാശ്ശേരി സ്വദേശി ഡിനോയിയെ പോലീസ് പിടികൂടി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നാ്ടുകാരാണ് പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജോബിയുടെ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തലവെച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല കത്തിക്കുന്നതിനായി ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തിയത്. പിന്നീട് ഇന്നെല മോഷണക്കുറ്റത്തിന് ഡിനോയിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു.

Signature-ad

കഴിഞ്ഞ പുതുവത്സര രാത്രിയിലായിരുന്നു കേസിന്‌സ്പദമായ സംഭവം. എളമക്കര പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്നാണ് ജോബിയും ഡിനോയിയും മോഷണം നടത്തിയത്.
മോഷണ മുതല്‍ പങ്കുവെക്കുന്നതിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ കുടൂതല്‍ ചോദ്യങ്ങള്‍ക്ക് പ്രതിക്ക് പിടിച്ച് നില്‍ക്കാനായില്ല. മോഷണ സ്ഥലത്തുനിന്നും ജോബിയുടെ വിരലടയാളം പോലീസിന് ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകം. വിരലടയാളം ലഭിച്ചാല്‍ തന്നിലേക്ക് അന്വേഷണം എത്തുമെന്ന് അറിയാമായിരുന്ന ഡിനോയി കൊലപാതകത്തിലൂടെ ആ നീക്കം തടയുകയായിരുന്നു.

അതേസമയം, മോഷണക്കേസുകളിലെ മറ്റ് പ്രതികളായ സുലു, പ്രദീപ്, മണിലാല്‍ എന്നിവരെ കൂടി പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളുകളഴിഞ്ഞത്.

Back to top button
error: