Month: January 2021

  • Lead News

    ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്

    യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപിന്റെ അനുകൂലികള്‍ അക്രമം നടത്തിയതിന് ശേഷം സഭ വീണ്ടും ചേര്‍ന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് അക്രമം നടക്കുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികള്‍ അക്രമാസക്തരായി. ക്യാപിറ്റോള്‍ മന്ദിരത്തിന് ഉള്ളില്‍ ഒരു സ്ത്രീയടക്കം 4 പേര്‍ മരണപ്പെട്ടു.അഞ്ചു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്…

    Read More »
  • Lead News

    നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായി

    നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായെന്നാണ് റിപ്പോര്‍ട്ടിലുളളത്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് കെ.നാരായണക്കുറുപ്പാണ് അന്വേഷണം നടത്തിയത് . ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ച് ഒന്നര വര്‍ഷത്തിനിടെ രാജ് കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ച് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദിച്ചതായുള്ള സാക്ഷി മൊഴികള്‍ വസ്തുതാപരമാണന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ്‍21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്.

    Read More »
  • NEWS

    “മന്ത്രിജോലി “തെറിപ്പിച്ച കൈരളി ടി വിയോട് ശത്രുത പുലർത്താത്ത കെ കെ രാമചന്ദ്രൻ മാസ്റ്റർ

    അന്തരിച്ച, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.കെ രാമചന്ദ്രൻ മാസ്റ്ററെക്കുറിച്ച് Newsthen മാനേജിംഗ് എഡിറ്റർ എം.രാജീവിന്റെ അനുസ്മരണം.. രാമചന്ദ്രൻ മാസ്റ്ററുടെ “മന്ത്രി ജോലി” കളയുന്ന സ്റ്റിംഗ് ഓപ്പറേഷൻ വന്നത് കൈരളി ടി വിയിലാണ്. സാധാരണ രാഷ്ട്രീയക്കാർ എന്താണ് ചെയ്യുക…? ആ സ്ഥാപനത്തോട് നിതാന്ത ശത്രുത പുലർത്തും. അങ്ങിനെയുള്ള നിരവധി പേരെ എനിക്ക് ഔദ്യോഗികമായും വ്യക്തിപരമായും അറിയാം. പക്ഷേ രാമചന്ദ്രൻ മാസ്റ്റർ അങ്ങിനെ ആയിരുന്നില്ല. ഒരു പക്ഷെ ഒന്നോ രണ്ടോ കൊല്ലം കെറുവിച്ച് ഇരുന്നിട്ടുണ്ടാകാം. പിന്നീടങ്ങോട്ട് രാഷ്ട്രീയ വിശകലനങ്ങൾ എപ്പോഴൊക്കെ കൈരളിയുടെ ആകാശത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ രാമചന്ദ്രൻ മാസ്റ്റർ വിളിക്കും. അപ്പോഴേക്കും കോൺഗ്രസിന്റെ കറിവേപ്പില ആയി മാറിയിരുന്നു രാമചന്ദ്രൻ മാസ്റ്റർ. വീട്ടിൽ ഇരുന്ന് മാസ്റ്റർ ഒരു പോസ്റ്റിടും. ആദ്യം മാസ്റ്റർ വിളിക്കും. “ഇപ്പം ശരിയാക്കാം… “എന്ന് ഞാൻ പറയും. പിന്നീട് മാസ്റ്റർ വേറെ ഒരു നമ്പറിൽ നിന്ന് വിളിക്കും. അപ്പോഴും ഞാൻ പറയും: “ഇപ്പം ശരിയാക്കാം”എന്ന്. അതൊരിക്കലും ശരിയാകില്ലെന്ന് മാസ്റ്ററിനറിയാം. എങ്കിലും വിളിച്ചു…

    Read More »
  • LIFE

    മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റി’ല്‍ ഭാഗമാകാന്‍ കുട്ടികള്‍ക്ക് അവസരം…

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചലച്ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും ,ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി ,രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്‍കുന്നതിനായി കുട്ടികളെയാണ് തേടുന്നത്. ചൈല്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുകൊണ്ടുള്ള ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ വീഡിയോ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രീസ്റ്റില്‍ കൈതി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ബേബി മോനിക്ക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോണിക്ക്ക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ…

    Read More »
  • Lead News

    എംഎല്‍എമാരുടെ പരിരക്ഷ ജീവനക്കാര്‍ക്ക് നല്കുന്നത് നിയമവിരുദ്ധം: കെ. സി ജോസഫ്

    നിയമസഭാംഗങ്ങള്‍ക്ക് നല്കുന്ന നിയമപരിരക്ഷ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നല്കികൊണ്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണം ഒരുക്കുന്ന നിയമസഭാ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കെ. സി ജോസഫ് എംഎല്‍എ. നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നല്കുന്ന ചട്ടം 165 വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്കു മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ. ഇത് സ്പീക്കറുടെ സ്റ്റാഫിനും കൂടി ബാധകമാക്കുകയാണ് ജുഡീഷ്യല്‍ ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി ചെയ്തത്. രണ്ടു തവണ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്കിയിട്ടും ഹാജരായില്ല. മൂന്നാം തവണ നോട്ടീസ് നല്കിയപ്പോഴാണ് നിയമസഭാ സെക്രട്ടറി തികച്ചും തെറ്റായ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും പല തവണ ഒഴിഞ്ഞുമാറിയിരുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സംശയം…

    Read More »
  • Lead News

    പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ വിലക്കിയ നടപടിക്കെതിരായ സ്റ്റേ വീണ്ടും നീട്ടി

    പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ (പി.​ഡ​ബ്ല്യു.​സി) രണ്ടു വര്‍ഷത്തെ വിലക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള സര്‍ക്കാര്‍ നടപടിക്കെതിരായ സ്റ്റേ നാലാഴ്ചത്തേക്ക് കൂടി ഹൈകോടതി നീട്ടി. കേ​ര​ള സ്​​റ്റേ​റ്റ്​​ ​െഎ.​ടി ഇ​ന്‍​ഫ്ര സ്​​ട്രെ​ക്​​ച​ര്‍ ലി​മി​റ്റ​ഡി​െന്‍റ (കെ.​എ​സ്.​െ​എ.​ടി.​െ​എ.​എ​ല്‍) സ്​​പേ​സ്​ പാ​ര്‍​ക്ക്​ പ​ദ്ധ​തി​യി​ല്‍ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെന്‍റ് യൂ​നി​റ്റ്​ (പി.​എം.​യു) നടത്തുന്ന തങ്ങളുടെ ഭാഗം കേല്‍ക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പി.​ഡ​ബ്ല്യു.​സി ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയില്‍ നേരത്തെ തന്നെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. ഐ.ടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന്‍റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ഡബ്യൂ.സിയെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കെ ഫോണ്‍ പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്​​പേ​സ്​ പാ​ര്‍​ക്ക്​ പ​ദ്ധ​തി​യി​ലെ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെന്‍റ്​ യൂ​നി​റ്റ്​ (പി.​എം.​യു) എ​ന്ന​ നി​ല​യി​ല്‍…

    Read More »
  • Lead News

    സ്പീക്കര്‍ നിയമസഭാ ചട്ടം ദുര്‍വ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: നിയമ വ്യവസ്ഥ പരിപാലിക്കാന്‍ ബാദ്ധ്യസ്ഥനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോളര്‍ കടത്തു പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണ്. നിയമസഭാ സമാജികര്‍ക്കുള്ള ഭരണഘടനാ പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് നിയമാനുസൃതമല്ല. കേരള നിയമസഭയില്‍ തന്നെ മുന്‍പ് ഇത് സംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടുള്ളതാണ്. 1970 കളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പില്‍ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയില്‍ വരികയില്ലെന്ന് അന്നത്തെ നിയമ സഭാ സ്പീക്കര്‍ റൂളിംഗ് നല്‍കിയിട്ടുണ്ട്. നിയമസഭാ സമാജികര്‍ക്കുള്ള പരിരക്ഷ അല്ലാത്തവര്‍ക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിംഗ്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. ചട്ടം 164 അനുസരിച്ചുള്ള അറസ്റ്റിന്മേലാണ് അന്ന് റൂളിംഗ് ഉണ്ടായത്. അതിന്റെ…

    Read More »
  • Lead News

    കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താത്കാലിക ജീവനക്കാരുടെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

    കാലിക്കറ്റ് സര്‍വ്വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താത്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി പറഞ്ഞു. നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ നടപടി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പത്ത് വര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലി ചെയ്ത 35താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചത്.

    Read More »
  • Lead News

    അനുകൂലികളുടെ അഴിഞ്ഞാട്ടം ട്രംപിന്റെ അനുമതിയോടെയോ.?

    അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികള്‍ അക്രമാസക്തരായി. ക്യാപിറ്റോള്‍ മന്ദിരത്തിന് ഉള്ളില്‍ ഒരു സ്ത്രീ വെടിയേറ്റുമരിച്ചു. അഞ്ചു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികള്‍ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. എന്നാല്‍…

    Read More »
  • Lead News

    ‘ഫിലമെന്റ്‌ രഹിത കേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    ഫിലമെന്റ്‌ രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയും. മൂന്നുവര്‍ഷം ഗ്യാരന്‍റിയുള്ള എല്‍.ഇ.ഡി. ബള്‍ബുകളാണ് നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്‍റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്‍റെ വില വൈദ്യുതി ബില്ലിന്‍റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം. കെ.എസ്.ഇ.ബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബള്‍ബ് നല്‍കുന്നത്. നിലവില്‍ 17 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാന്‍ 1 കോടി ബള്‍ബുകള്‍ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും.…

    Read More »
Back to top button
error: