Month: January 2021
-
Lead News
പ്ലസ്ടു കോഴ കേസ്; കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. മൂന്ന് മണിയോടെ ചോദ്യം ചെയ്യലിനായി ഷാജി വിജിലന്‍സ് ഓഫീസിലെത്തി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് ചോദ്യം ചെയ്യുന്നത്. അതേസമയം, ചോദ്യം ചെയ്യുന്നത് നടപടിക്രമം മാത്രമാണെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും കെ.എം ഷാജി പ്രതികരിച്ചു. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതാണ് ഷാജിക്കെതിരായ പരാതി. 17 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചെങ്കിലും പണം നല്‍കേണ്ടെന്ന് കെ.എം.ഷാജി സ്‌കൂള്‍ അധികൃതരോടു പറഞ്ഞു. പണം വാങ്ങേണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനും നിര്‍ദേശം നല്‍കി. എന്നാല്‍ പ്ലസ് ടു അനുവദിച്ചതിന്റെ ചെലവുകള്‍ സ്‌കൂള്‍ അധികൃതര്‍ പിടിഎ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതില്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ നല്‍കിയതിന്റെ കണക്കും ഉണ്ടായിരുന്നുവെന്നാണ് പരാതി.
Read More » -
NEWS
ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തോയമ്പത്തൂരിലെ ഈഷ യോഗസെന്ററില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് 2015 മുതല്‍ യോഗകേന്ദ്രങ്ങളിലായിരുന്നു താമസം. വസ്ത്രവ്യാപാര രംഗത്ത് വേറിട്ട ഇടപെടലുകള്‍ നടത്തിയ അദ്ദേഹം സ്വദേശീയ പ്രന്റുകളും ഡിസൈനുകളും ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ ചെയ്തു. 1985 ഏപ്രില്‍ ഒന്നിനായിരുന്നു വ്യവസായ സംരംഭം അദ്ദേഹം ആരംഭിച്ചത്. സാരികളില്‍ പുതുമയും വ്യത്യസ്തതയും അവതരിപ്പിച്ച സത്യപോളിന്റെ ഫാഷന്‍ വെയറുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.
Read More » -
Lead News
സ്‌നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 3.03 കോടി രൂപയുടെ അനുമതി,അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹ സ്പര്‍ശം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് സ്‌നേഹസ്പര്‍ശം. പ്രതിമാസം 1000 രൂപ ധനസഹായം അനുവദിച്ചു വന്ന ധനസഹായം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായി. നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവരോ ആയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷ ഫോറം…
Read More » -
Lead News
വാക്സിൻ 100% ഫലം തരില്ല, മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും, വിദഗ്ധരുടെ മുന്നറിയിപ്പ്
രാജ്യത്ത് വാക്സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടക്കും. വൻതോതിൽ വാക്സിനേഷൻ നടത്താനുള്ള പ്രാക്ടീസ് ആണിത്. ഇന്ത്യ രണ്ട് കോവിഡ് വാക്സിനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. കോവാക്സിനും കോവീഷീൽഡും. എന്നാൽ ഈ വൈറസ് അസുഖത്തിന് 100% സുരക്ഷ വാക്സിൻ നൽകണമെന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ” വാക്സിൻ വന്നാലും 6 മുതൽ 12 മാസം വരെ പ്രതിരോധം തുടരേണ്ടിവരും. ഇപ്പോൾ വാക്സിനേഷൻ തുടങ്ങിയാലും 2022ന്റെ തുടക്കത്തിൽ മാത്രമേ ഭൂരിഭാഗം ആളുകൾക്കും വാക്സിൻ ലഭ്യമാകൂ. അതുവരെ പ്രതിരോധനടപടികൾ നമ്മൾ കൈക്കൊള്ളണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കുക ഇതൊക്കെ പ്രാധാന്യമുള്ളതാണ്. “മുംബൈ ഹിന്ദുജ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മേധാവി ഭരേഷ് ഡെബിയ പറയുന്നു. വാക്സിൻ എടുത്ത ആളുകൾ പോലും മാസ്ക് ധരിക്കണം എന്നാണ് ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ കൺസൾടന്റ് ഡോ.മാല വി കനേറിയ പറയുന്നത്.…
Read More » -
Lead News
കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയെ തുടര്‍ന്ന് ഇടുക്കി,കൊല്ലം,പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി 7ന് കൊല്ലം,പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജനുവരി 8ന് ഇടുക്കി,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലും, ജനുവരി 10ന് ഇടുക്കി,പത്തനംതിട്ട ജില്ലകളിലും ജനുവരി 11ന് പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read More » -
Lead News
ശരത് പവാർ കേരളത്തിലേക്ക്…
എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പാവറിന് ഒപ്പം കേരളത്തിലെത്തുമെന്നാണ് വിവരം എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പവാറിന്റെ സന്ദര്‍ശനം. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ആയി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം. മുന്നണി വിടുന്നതിന്റെ അന്തിമ തീരുമാനം കൈക്കൊളളും. തുടര്‍ന്ന് തീരുമാനം തിരികെ മുംബൈയില്‍ എത്തിയ ശേഷം പവാര്‍ പ്രഖ്യാപിക്കും.
Read More » -
Lead News
കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം.
Read More »


