അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിന് സമീപത്തു നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടിയത്.
വഴിതെറ്റി അബദ്ധത്തില്‍ ഇന്ത്യന്‍ പ്രദേശത്ത് എത്തിച്ചേര്ന്നതാകാമെന്നാണ് സൂചന. ഇയാളെ ഇന്നോ നാളെയോ മടക്കി അയക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു.