Month: January 2021
-
NEWS
ജനുവരി 16 മുതൽ രാജ്യത്ത് വാക്സിനേഷൻ, കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി
രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോവിഡ്-19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി സമഗ്രമായ വിശകലനം നടത്തി. രാജ്യത്തെ വാക്സിൻ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച നടപടികളെ പറ്റിയും പ്രധാനമന്ത്രിയെ അറിയിച്ചു. പൊതുജന പങ്കാളിത്തം, തെരഞ്ഞെടുപ്പ് നടത്തിപ്പ് പരിചയം, യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം എന്നിവയുടെ നയങ്ങൾ പിന്തുടർന്ന് ആയിരിക്കും കോവിഡ്-19 വാക്സിൻ നൽകുക. കോ-വിൻ വാക്സിൻ വിതരണ സമ്പ്രദായത്തെ പറ്റിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രാജ്യമെമ്പാടുമായി നടത്തിയ 3 ഘട്ട ഡ്രൈ റണ്ണിനെപ്പറ്റി യോഗത്തിൽ വിശദമാക്കി. ഇന്നലെ നടന്ന ഡ്രൈ റണ്ണിൽ, 33 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 615 ജില്ലകളിലായി, 4895 സെഷനുകൾ നടന്നു. വിശദമായ അവലോകനത്തിന് ശേഷം, ലോഹ്രീ, മകര സംക്രാന്തി,…
Read More » -
NEWS
റിസർവ്ബാങ്കിന്റെ മുൻതലവൻ രഘുറാം രാജൻ എഴുതുന്നു കുരങ്ങന്റെ കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം
ഞാൻ ഒരു കോൺഗ്രസ്സുകാരനല്ല, കമ്മ്യൂണിസ്റ്റുകാരനല്ല, മോദിഭക്തനുമല്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ അത്ര മാത്രം…. കഴിഞ്ഞ 70 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. അതിനു വേണ്ടി ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും അഹോരാത്രം പ്രയത്നിച്ചിട്ടുമുണ്ട്. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ലോകത്തെ ഒരു അതി ശക്തിയായി നിലനിൽക്കുന്നത്. മോദിജി ജനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ പാകിസ്താനോട് യുദ്ധത്തിൽ വിജയിച്ചിരുന്നു….. മോദിജി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായിട്ടുണ്ട്….. മോദിജി മുട്ടുകാലിൽ നടക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ ഗയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്…. മോദിജി കൊള്ളിയും കോലും കളിക്കുന്ന കാലത്ത് തന്നെ ഇന്ത്യ ഭക്രാനംഗല്‍ കനാൽ നിർമിച്ചിട്ടുണ്ട്….. മോദിജി സ്കൂളിൽ പുസ്തകം മറിച്ചു കളിക്കുമ്പോൾ തന്നെ ഇന്ത്യ ന്യൂക്ലിയർ റിസർച് സെന്റർ ഉത്ഘാടനം ചെയ്തിരുന്നു… മോദിജി വിളക്കു കൊളുത്താൻ പഠിക്കുന്ന കാലത്ത് ഇന്ത്യ താരാപൂർ ന്യൂക്ളിയാര്‍ ഊർജ നിലയം തുടങ്ങിയിരുന്നു…. മോദിജി…
Read More » -
NEWS
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം എന്ന് പരാതി,പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെ യാണ് ആണ് സസ്പെൻഡ് ചെയ്തത്. വിതുര സ്റ്റേഷനിൽ ഡ്രൈവർ ആയിരിക്കെയാണ് പീഡന ശ്രമമെന്ന് പെൺകുട്ടി ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. കമ്മീഷൻ നിർദ്ദേശപ്രകാരം വിതുര പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പെൺകുട്ടി നേരിട്ടാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു. നിലവിൽ പോലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്.
Read More » -
Lead News
മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം; ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കുന്നതായി സംശയിക്കുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.എം. ഷാജഹാനാണ് കണ്‍വീനര്‍. ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു, മലയാളി വാര്‍ത്താ ചീഫ് എഡിറ്റര്‍ സോയ് മോന്‍ മാത്യു, തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള, എന്നിവര്‍ കോ കണ്‍വീനര്‍മാരാണ്.…
Read More » -
LIFE
” ഫോര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
“പറവ” എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ,ഗോവിന്ദ പെെ,മങ്കിപ്പെന്‍ ഫെയിം ഗൗരവ് മേനോന്‍,നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന “ഫോര്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍,സൂരാജ് വെഞ്ഞാറമൂട്,ഉണ്ണി മുകുന്ദന്‍,അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. ബ്ളൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു,ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു. സിദ്ധിഖ്,ജോണി ആന്റെണി, സുരേഷ് കൃഷ്ണ,അലന്‍സിയാര്‍,സാധിക, പ്രശാന്ത് അലക്‌സാണ്ടർ, സ്മിനു, ഷൈനി സാറ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍,വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-സൂരജ് ഇ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,പ്രൊജ്ക്റ്റ് ഡിസെെനര്‍-റഷീദ് പുതുനഗരം,കല-ആഷിക്ക് എസ്,മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രലാങ്കാരം-ധന്യ…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ…
Read More » -
LIFE
” മിഡില്‍ ഈസ്റ്റ് സിനിമ ” ഓഫീസ്സ് ഉദ്ഘാടനം
”മിഡില്‍ ഈസ്റ്റ് സിനിമ” പ്രെെവറ്റ് കമ്പനിയുടെയും എവര്‍ ആന്റ് എവര്‍ റിലീസിന്റെയും കൊച്ചിയിലെ ഓഫീസ്സ് പ്രവര്‍ത്തനമാരംഭിച്ചു.ഫിലിം ചേമ്പര്‍ വെെസ് പ്രസിഡണ്ട് അനില്‍ തോമസ്സ് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് ഓഫീസ്സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എറണാക്കുളത്ത് കലൂര്‍ പ്രൊവിഡന്റ് ഫണ്ട് റോഡിലുള്ള പുതു കല്ലേല്‍ അപ്പാര്‍ട്ട്മെന്റിലെ ഓഫീസ്സ് ഉത്ഘാടനച്ചടങ്ങില്‍ മണികണ്ഠന്‍ ആചാരി,പ്രസാദ് കലാഭവന്‍,റോബിന്‍ തിരുമല,സജീവന്‍,അഞ്ജലി നായര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍,യതീന്ദ്രന്‍ പിണറായി, ഉണ്ണികൃഷ്ണന്‍ ചടയമംഗലം,വിജയ് സൂര്യ,സന്തോഷ് കല്ലാറ്റ് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. മിഡില്‍ ഈസ്റ്റ് സിനിമ ആദ്യ അവതരിപ്പിക്കുന്ന ചിത്രമാണ്,അഞ്ചു ഭാഷകളിലായി രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന ” സയനെെഡ് “.
Read More » -
Lead News
ഇന്തൊനീഷ്യൻ വിമാനം കാണാതായി
ജക്കാര്‍ത്തയില്‍ വിമാനം കാണാതായി. പോണ്ടിയാനാക്കിലേക്ക് പോയ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ (ബോയിംഗ് 737) SJ182 വിമാനമാണ് കാണാതായത്. അഞ്ചു മിനിറ്റ് നേരമായി വിമാനവുമായി ആശയവിനിമയം നഷടപ്പെട്ടിരിക്കുകയാണ്. അമ്പതു പേരാണ് വിമാനത്തിലുള്ളത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു വിമാനം കാണാതായതെന്നു ഫ്ലൈറ്റ്റഡാർ24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്. Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dz pic.twitter.com/MAVfbj73YN — Flightradar24 (@flightradar24) January 9, 2021
Read More » -
Lead News
രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം 16 മുതല്‍
രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്‌സീന്‍ നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സീന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിനേഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.
Read More » -
പാലം കുലുങ്ങിയില്ല… ലോറി കുനിഞ്ഞില്ല: വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
പൊതുഗതാഗതത്തിനായി വൈറ്റില കുണ്ടന്നൂര്‍ റോഡ് മേല്‍പ്പാലങ്ങള്‍ ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തത്. ഇപ്പോഴിതാ ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയായിരുന്നു. വൈറ്റില ഫ്‌ളൈഓവറില്‍ മെട്രോ ഗര്‍ഡറിന് താഴേക്കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഈ ചിത്രം വിമര്‍ശകര്‍ക്കുളള മറുപടിയാണെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു. നിര്‍മ്മാണഘട്ടത്തില്‍ വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന ആദ്യഘട്ടങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ ‘കുനിഞ്ഞു’ പോകേണ്ടിവരും എന്നുള്‍പ്പെടയുള്ള ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനാണ് മുഖ്യമന്ത്രി കണ്ടെയ്നര്‍ ലോറി ചിത്രം പങ്കുവച്ച് പരോക്ഷ മറുപടി നല്‍കിയതെന്നാണ് പൊതുവേയുളള അഭിപ്രായം. ദൂരെ നിന്നു നോക്കുമ്പോള്‍ പാലവും മെട്രോ വയഡക്ടും അടുത്തായി തോന്നുമെങ്കിലും ഉയരമുള്ള ലോറികള്‍ക്കും കടന്നുപോകാവുന്ന ക്ലിയറന്‍സ് പാലത്തിനും മെട്രോ വയഡക്ടിനുമിടയിലുണ്ട്. നിശ്ചിത ഉയരത്തില്‍ കൂടുതലുളള വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ മുന്‍പ് ആക്ഷേപമുന്നയിച്ചവര്‍ വീണ്ടും…
Read More »