Month: January 2021
-
Lead News
വൈദ്യുത ഗ്രിഡില്‍ തകരാര്‍; ഇരുട്ടിലായി പാകിസ്ഥാന്‍
വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇരുട്ടിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദക്ഷിണ പാക്സ്ഥാനില്‍ ശനിയാഴ്ച രാത്രി 11.41 നുണ്ടായ തകരാറാണ് രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണം. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് ജാര്യമാകെ വെദ്യുതി തടസ്സത്തിന് കാരണമാകും. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, കറാച്ചി, ലോഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു. അതേസമയം, ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചുവെന്നും മറ്റിടങ്ങളില്‍ അതിനുളള ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.
Read More » -
Lead News
ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയെന്നു വെൽഫയർ പാർട്ടി; പരാജയത്തിൽ പഴിചാരുകയാണ് മുല്ലപ്പള്ളിയെന്നും വെൽഫയർ പാർട്ടി
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട സൗഹൃദാന്തരീക്ഷത്തില്‍ അത്തരം നീക്കുപോക്കുകള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. യുഡിഎഎഫിനു പരാജയം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കുണ്ട് . അതില്‍ നിന്നും രക്ഷപ്പെടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പഴിചാരുകയാണെന്നും ഹമിദ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ബന്ധം അവസാനിപ്പിച്ചുവെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്നും ഹമീദ് വ്യക്തമാക്കി . തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായ നീക്കുപോക്ക് മാത്രമായിരുന്നു. രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമായിരുന്നില്ല. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്തരമൊരു സഖ്യമില്ല. ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയോ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയോ സമീപിച്ചിട്ടില്ലെന്നും ഹമീദ് പറഞ്ഞു. നിയമസഭ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകും. യുഡിഎഫുമായി ഇപ്പോഴോ നേരത്തേയോ സഖ്യമില്ല.ഇനി…
Read More » -
Lead News
ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്ത് പിടിയില്‍
നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരി മൊഴി നല്‍കിയിരുന്നു. വാക്ക് തര്‍ക്കത്തിന് ശേഷം പെണ്‍കുട്ടി മുറിക്കുളളില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ ജോമോന്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരി മരിച്ച പെണ്‍കുട്ടിയെ ജോമോന്‍ മര്‍ദ്ദിച്ചതായി പോലീസിന് മൊഴി നല്‍കുകയും സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
Read More » -
Lead News
മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം, പരാതി വ്യാജമെന്നു യുവതിയുടെ കുടുംബം
കടയ്ക്കാവൂരിൽ 13കാരനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതി വ്യാജമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയുടെ ഭർത്താവ് നൽകിയതു വ്യാജ പരാതിയാണെന്നും, കുട്ടിയെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നൽകിപ്പിച്ചതാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിക്കാനുള്ള നീക്കത്തെ എതിർത്തത് മൂലമുള്ള വൈരാഗ്യം തീർക്കാനാണ് യുവതിയെ കേസിൽ കുടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയെ ഇയാൾ നിരന്തരം ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയും ഭർത്താവുമായുള്ള കേസ് കുടുംബ കോടതിയിൽ നിലനിൽക്കവെയാണ് വ്യാജ പരാതിയുമായി ഇയാൾ ചൈൽഡ് ലൈനെ സമീപിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് മകന്റെ മൊഴിയിൽ പോലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇവരുടേത് പ്രണയവിവാഹമായിരുന്നുവെങ്കിലും നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്നതോടെ മൂന്നുവർഷമായി അകന്നു കഴിയുകയായിരുന്നു യുവതി. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
Read More » -
Lead News
അമേരിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; മാരകമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലേതെന്നാണ് സൂചന. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കയിലും രൂക്ഷമായി പടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അടുത്തിടെ കോവിഡ് കേസുകൾ ഇരട്ടിയലധികം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ഇടയാക്കിയത് പുതിയ വൈറസാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
NEWS
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരിക്കുകയാണ്. ബ്രിട്ടനില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത 1.5 ദശലക്ഷം പോര്‍ക്കൊപ്പമാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചതെന്ന് ബെക്കിങ്ഹാം കൊട്ടാര പ്രതിനിധികള്‍ അറിയിച്ചു. ഇംഗ്ലണ്ടില്‍ കോവിഡ് വ്യാപം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരും വിന്‍ഡ്‌സര്‍ കൊട്ടാരത്തിലാണ് നിലവില്‍ താമസിക്കുന്നത്. രാജ്ഞിക്ക് 94 വയസ്സും രാജകുമാരന് 99 വയസ്സുമാണുളളത്. പ്രയാധിക്യമായതിനാല്‍ ഇരുവരുടേയും ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ രാജ്ഞിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ച വിവരം പുറത്തുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ എട്ട് മുതലാണ് ബ്രിട്ടനില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതിലൂടെ വാക്സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യമായി ബ്രിട്ടന്‍ മാറി. എഴുപത് വയസിന് മേല്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവരാണ് വാക്സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്.
Read More » -
Lead News
കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
62 പേരുമായി കഴിഞ്ഞദിവസം ജാവാ കണ്ണിൽ തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തി. 12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 62 യാത്രക്കാരിൽ ഏഴ് കുട്ടികളും മൂന്ന് ശിശുക്കളും ഉൾപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനായി 10 കപ്പലുകളാണ് നിയോഗിച്ചിട്ടുള്ളത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ജക്കാർത്തയിൽ നിന്ന് ബെസ്റ്റ് കാളി മന്ത നിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസ് ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫ് തൊട്ടുപിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
Read More » -
Lead News
പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടു പോയി
പാലക്കാട് നെന്മാറ പഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി എന്നു പരാതി. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെയാണ് ഒരുസംഘം ആളുകള്‍ കാറിൽ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചത്. കേസെടുത്ത നെന്മാറ പൊലീസ്, വിശദമായ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നറിയിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സുനിത. ടോസിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങ ളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അംഗത്തെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പക്ഷെ ആരോപണം സിപിഎം നിഷേധിച്ചു.
Read More » -
Lead News
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും 10 ശതമാനം വർധിക്കും
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും 10 ശതമാനം വർധിക്കും. പതിനൊന്നാം ശമ്പള കമ്മീഷൻ ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും ശമ്പളവർദ്ധനവ് എന്ന് വ്യക്തമായി. ഏപ്രിൽ മുതൽ പുതിയ ശമ്പളം ലഭിച്ചുതുടങ്ങും. ഈ മാസം 15ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കുടിശ്ശികയുള്ള ഡിഎ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 31-ന് ശമ്പള കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു റിപ്പോർട്ട് അംഗീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് തന്നെ ശമ്പള പരിഷ്കരണ ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന. മുൻ കേന്ദ്ര സെക്രട്ടറി കെ മോഹന്ദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ആയിരിക്കും പരിഷ്കരണം. പെൻഷൻ പ്രായം കൂട്ടാൻ കമ്മീഷൻ ശുപാർശ ചെയ്തുവെങ്കിലും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്. പത്താം ശമ്പള കമ്മീഷൻ 13 ശതമാനത്തോളം വർധനവാണ് വരുത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആണ് വർധനയുടെ…
Read More » -
TRENDING
വൈറ്റില മേൽപാലത്തിൽ ലോറി കുനിയണോ?ബെന്നി ജോസഫ് ഇപ്പോൾ പച്ചയ്ക്ക് പറയുന്നത് എന്താണ്? Video
വൈറ്റില മേൽപാലത്തിൽ ലോറി കുനിയണോ? ഈ ചോദ്യം ബെന്നി ജോസഫിനോട് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുക ആണ്. ബെന്നി ജോസഫ് പച്ചയ്ക്ക് പറയുന്നത് എന്താണ്?വീഡിയോ കണ്ടു നോക്കാം https://youtu.be/ljY9UNLSolY
Read More »